ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി.... കേസില്‍ ഇന്നലെ അറസ്റ്റിലായ ഇഖ്ബാലിനെ മുളയംകുഴിപള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി. വെള്ള ആക്ടീവയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ ഇന്നലെ അറസ്റ്റിലായ ഇഖ്ബാലിനെ മുളയംകുഴിപള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളില്‍ ഒന്നാണ് ഈ ആക്ടീവ.
മൂന്ന് വാഹനങ്ങളിലായി ആറ് പേരാണ് കൃത്യം നടത്താനെത്തിയത്. ഇഖ്ബാല്‍ ആണ് ആക്ടീവ ഓടിച്ചിരുന്നത്. 2019ലെ കൊലക്കേസ് പ്രതിയാണ് ഇഖ്ബാല്‍.
അതേസമയം, കേസില്‍ ഇതുവരെ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























