അമൃത വിദ്യാലയത്തില്‍നിന്ന് രേഷ്മയെ പുറത്താക്കി; നിജില്‍ ദാസുമായി; ബന്ധം വലിയ ചര്‍ച്ചയാകുന്നു; മറു നീക്കവുമായി രേഷ്മയും

പുന്നോല്‍ കെ.ഹരിദാസന്‍ വധക്കേസിലെ പ്രതിക്കു വാടക വീടു നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇവിടെ ഇംഗ്ലിഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. അതേസമയം സസ്‌പെന്‍ഷന്‍ നല്‍കിയതിന് പിന്നാലെ രേഷ്മ രാജി സമര്‍പ്പിച്ചതായും സൂചനയുണ്ട്.
കേസില്‍, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ, പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണു പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ രേഷ്മയെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്.
ഓട്ടോ ഡ്രൈവറായിരുന്ന നിജില്‍ ദാസുമായി അദ്ധ്യാപികയായ രേഷ്മയ്ക്ക് ഒരു വര്‍ഷത്തെ പരിചയം ഉണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭര്‍ത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജിലിനെ ഒളിവില്‍ പാര്‍പ്പിച്ചത്. നിജില്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന് രേഷ്മ മൊഴി നല്‍കിയിട്ടുണ്ടെന്നും കൊലക്കേസില്‍ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.
പിണറായി പാണ്ട്യാല മുക്കിലെ മയില്‍ പീലി വീട്ടില്‍ ഏഴ് ദിവസമാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. വീട് നല്‍കിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടില്‍ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നല്‍കിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു. സിപിഎം ശക്തികേന്ദ്രത്തില്‍ പ്രതിയെ താമസിപ്പിച്ചതില്‍ പിണറായി പ്രദേശത്ത് വന്‍ ജനരോഷം ഉണ്ടെന്നും പുറത്തിറങ്ങിയാല്‍ രേഷ്മയുടെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ ജാമ്യം നല്‍കരുത് എന്നുകൂടി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പ്രതി ചേര്‍ക്കും മുന്‍പാണ് സുഹൃത്തായ നിജിലിന് താമസ സൗകര്യം ഒരുക്കിയതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടില്‍ നിജില്‍ താമസിച്ചതിന് രേഷ്മയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്നുമാണ് രേഷ്മയുടെ അഭിഭാഷകന്റെ വാദം.
അതേസമയം ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കി. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവര്‍ത്തിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗണ്‍സിലര്‍ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എം വി ജയരാജന്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. സിപിഎം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയില്‍ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
പ്രതിയെ സഹായിച്ചതിന് രേഷ്മ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രേഷ്മയുടെ ചിത്രം ഉപയോഗിച്ച് അപകീര്‍ത്തി പോസ്റ്റുകള്‍ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഇടത് ഗ്രൂപ്പുകളിലും വ്യാപകം. സൈബര്‍ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജന്‍ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടില്‍ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ് പറയുന്നത്. ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങുന്ന സമയത്ത് രേഷ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി അജേഷിനെ ചൂണ്ടിക്കാട്ടി രേഷ്മയും ഭര്‍ത്താവും ബിജെപി അനുഭാവികളാണെന്ന് സിപിഎം ആരോപണം ആവര്‍ത്തിച്ചു. സിപിഎം അനുഭാവമുള്ള കുടുംബമാണ് തങ്ങളുടെന്നാണ് രേഷ്മയുടെ മാതാപിതാക്കള്‍ പറയുന്നത്. ഹരിദാസന്റെ കൊലപാതകം ബിജെപിയുടെ മേലില്‍ കെട്ടിവയ്ക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























