കെ.റെയിലും..കെ.ഫോണും വന്നു, ഇനി കെ.വെള്ളവും...കെ.വെളിച്ചവും ഉടൻ പ്രതീക്ഷിക്കാം...,സര്‍ക്കാർ നയങ്ങള്‍ക്കെതിരെ കെ.പി ശശികല

സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല.'ഇന്ത്യന്‍ റെയില്‍വേയുടെയും, ഭാരത് ടെലഫോണിന്റെയും സ്ഥാനത്ത് കേരളത്തില്‍ കെ റെയിലും കെ ഫോണും വന്നു കഴിഞ്ഞു. ഇനി കെ വെള്ളവും കെ വെളിച്ചവും ഉടനെ നമുക്ക് പ്രതീക്ഷിക്കാം.
കേരളം ഭാരതത്തിന്റെ ഭാഗമല്ലെന്ന തോന്നല്‍ ഇവിടുത്തെ ഭരണക്കാര്‍ സൃഷ്ടിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.തീവ്രവാദത്തോടൊപ്പം വിഘടന വാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നതായി ശശികല കൂട്ടിച്ചേർത്തു.
അതേസമയം, കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ജനങ്ങൽ ആഗ്രഹിക്കുമ്പോൾ യുഡിഎഫും ബിജെപിയും എതിർക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ ഉള്ളപ്പോഴാണ് ഹൈസ്‌പീഡ് റെയിൽ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷം അത് അംഗീകരിച്ചു.
ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല വികസന പ്രവർത്തനത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ ഭരിക്കുന്നത് ആരാണെന്ന് നോക്കിയാണ് ബിജെപിയും യുഡിഎഫും നിലപാട് സ്വീകരിക്കുന്നത്. എല്‍ഡിഎഫാണോ ഭരിക്കുന്നത് എന്നാല്‍ ഒരു വികസനവും വേണ്ട എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
കെ.റെയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇപ്പോഴും അലയടിക്കുകയാണ്. അതിനിടയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിനെ സിപിഎം രംഗത്തെത്തി. റെയിൽ കല്ല് പറിക്കുന്ന സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറാകണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണെന്നും എം വി ജയരാജൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























