ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ നാളെ... സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല, നാളത്തെ അവധിയില്‍ ഇന്നു തീരുമാനമെടുക്കും
ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, എ നജീബ് മൗലവി എന്നിവര്‍ ഉറപ്പിച്ചു.
നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്നു തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളിയില്‍ കൂടിയ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗവും പ്രഖ്യാപിച്ചു.
ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇ.പി അബൂബക്കര്‍ ഖാസിമി, കുറ്റിച്ചല്‍ ഹസ്സന് ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം. അബ്ദുറഷീദ് ഹാജി തുടങ്ങിയ ഇമാമുമാരും മഹല്ലു ഭാരവാഹികളും സംബന്ധിച്ചു.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല. നാളത്തെ അവധിയില്‍ ഇന്നു തീരുമാനമെടുക്കും. മാത്രവുമല്ല പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലെത്താനായി പ്രവാസികള്‍ സന്തോഷത്തോടിരുന്നപ്പോള് അവര്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തി.
സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയാതെയായി. നേരിട്ടുള്ള വിമാനങ്ങളില്‍ സിറ്റ് കിട്ടാനില്ല. കണക്ഷന് വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടില്‍ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്.
"
https://www.facebook.com/Malayalivartha