എല്ലാവര്‍ക്കും പണിയുമായി പിസി... പിസി ജോര്‍ജിന് ജാമ്യം കിട്ടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതാണെന്ന വിവാദം തുടരുന്നു; പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്; അകത്താകുമെന്ന് വിചാരിച്ച് പിസിയെ വിമര്‍ശിച്ച നേതാക്കള്‍ക്ക് പിസി ഉടന്‍ മറുപടി നല്‍കും

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കേസെടുത്തത് ജാമ്യം കിട്ടാത്ത വകുപ്പാണ്. ഒന്നല്ല രണ്ട് കേസ്. രണ്ടിലും കൂടി 7 വര്‍ഷം പിസി അഴിയെണ്ണും എന്നാണ് എല്ലാവരും പറഞ്ഞത്. പിസിയെ പിടികൂടി സ്വന്തം കാറില്‍ തലസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ പഴയ കൂട്ടുകാരായ ചെന്നിത്തല, വിഡി സതീശന്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ രംഗത്തെത്തി. കേന്ദ്രമന്ത്രി വി മുരളീധരന് പോലും പിസിയെ കാണാന്‍ കഴിയാത്തതോടെ ഉറപ്പിച്ചു പിസി അകത്തു തന്നെ. എന്നാല്‍ പിസി പുഷ്പം പോലെ പുറത്തിറങ്ങി.
ഇതോടെ സകലരും നാണംകെട്ടു. കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയിലേക്ക് നീങ്ങാന്‍ പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാന്‍ ആണ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ആണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.
അതെ സമയം വിവാദമായ കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നതും വിവാദമായി. പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. ജോര്‍ജിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ സംശയത്തില്‍ നിര്‍ത്താന്‍ ആണ് പ്രതിപക്ഷ നീക്കം. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് ഇന്നലെ ജാമ്യം നല്‍കിയത്.
മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം വന്‍ വിവാദത്തിലായിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്‌ഐയും പൊലീസില്‍ പരാതി നല്‍കിയി. കഴിഞ്ഞ ദിവസം രാത്രി ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുന്‍കൂര്‍ ജാമ്യത്തിനുള്ള അവസരം നല്‍കാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാന്‍ സര്‍ക്കാരില്‍ നിന്നും പൊലീസിന് നിര്‍ദ്ദേശമുണ്ടായിരുന്നു.
ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ വരാന്‍ പൊലീസ് അനുവദിച്ചു. ഒപ്പം വന്‍ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞതോടെ ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തല്‍. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്. എന്നാല്‍ പിസിയ്ക്ക് ഒന്നും സംഭവിച്ചില്ല. കൂടുതല്‍ കരുത്തനായി വിമര്‍ശിച്ച നേതാക്കള്‍ക്ക് ഉടന്‍ കിട്ടും.
"
https://www.facebook.com/Malayalivartha






















