മോഷ്ടിച്ച ബൈക്കുമായി വിനോദ യാത്രക്ക്, പെട്രോള്‍ അടിച്ച് പണം നൽകാതെ മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

തൃശൂര്‍ കൊരട്ടിയിൽ മോഷ്ടിച്ച ബൈക്കുമായി യുവാവ് പൊലീസ് പിടിയില്‍.മലപ്പുറം വേങ്ങരയിലെ പാലേരി വീട്ടില്‍ ഫബാസിൻ (18) ആണ് പോലീസ് പിടിയിലായത്. കൊച്ചിയിലെത്തി തിരിച്ചു മടങ്ങും വളിയാണ് വഴിയാണ് പോലീസ് പിടിയിലായത്.
മോഷ്ടിച്ച ബൈക്കുമായി വിനോദ യാത്രക്ക് പോയതായിരുന്നു ഫബാസിൻ. എന്നാൽ പൊങ്ങം പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞു.ഇതോടെ ഉടമ പൊലീസില്‍ വിവരം അറിയിച്ചു. ഉടനെ തന്നെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
സി.ഐ ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വേങ്ങരയില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണെന്ന് ഫബാസിന്റെ കൈവശമുള്ളതെന്ന് വ്യക്തമായത്.
അതേസമയം തൃശൂരിൽ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കുന്നംകുളം-പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.പഴുന്നാന സ്വദേശി അനസി (19) നാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്തും കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്തു കൊണ്ട് പുറമേ നിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു.
https://www.facebook.com/Malayalivartha






















