Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അപ്രതീക്ഷിത വേര്‍പാട്... അച്ഛന്‍ മരിച്ചതിനു പിന്നാലെ മകളും..... പഠിക്കാന്‍ മിടുക്കിയായ ദേവനന്ദയെ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍, നിലവിളിച്ച് അമ്മ.... കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും

02 MAY 2022 09:04 AM IST
മലയാളി വാര്‍ത്ത

അച്ഛന്‍ മരിച്ചതിനു പിന്നാലെ മകളും..... പഠിക്കാന്‍ മിടുക്കിയായ ദേവനന്ദയെ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥി ദേവനന്ദയുടെ മരണം കരിവെള്ളൂര്‍ ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുക്കുകയാണ്.

കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണന്‍-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകള്‍ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. മൂന്നുമാസം മുന്‍പാണ് ദേവനന്ദയുടെ അച്ഛന്‍ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ച് പോന്നത്.



പഠിക്കാന്‍ മിടുക്കിയായ ദേവനന്ദ സ്‌കൂളിലും നാട്ടിലും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ബാലസംഘത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേവനന്ദ ട്യൂഷന് ചേര്‍ന്നത്.

അതേസമയം കുട്ടികളിലൊരാള്‍ മരിച്ചുവെന്നറിഞ്ഞതോടെ മക്കളെ ചേര്‍ത്തുപിടിച്ച് വീട്ടുകാര്‍ നിലവിളിയായി. നാട്ടുകാരുടെ കണ്ണുകളും നിറഞ്ഞു. ഡോക്ടര്‍മാര്‍ ഓടിയെത്തി. മറ്റു കുട്ടികള്‍ക്കൊന്നും പ്രശ്‌നമില്ലെന്ന് അവര്‍ പറഞ്ഞതോടെ അമ്മാമാരുള്‍പ്പെടെയുള്ളവരുടെ ഭീതിയും ആശങ്കയുമകന്നു.



ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവര്‍മ കഴിച്ച അര്‍ഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേര്‍ പ്രത്യേക വാര്‍ഡിലും ചികിത്സയില്‍ കഴിയുകയാണ്.

കുട്ടികളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ആര്‍.എം.ഒ. ഡോ. ശ്രീജിത്ത് മോഹന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ടീം എത്തി. ദേവനന്ദയെ വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമവും നടത്തിയിരുന്നു. തീവ്രപരിചരണവിഭാഗത്തിലുള്ള അര്‍ഷത അധികം കഴിയും മുന്‍പേ അസ്വസ്ഥതയില്‍ നിന്ന് മുക്തിനേടി.

അതേസമയം ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍ ഐസ്‌ക്രീമും നാരങ്ങവെള്ളവുമാണ് കഴിച്ചത്. മാവിലാക്കടപ്പുറത്തെ അനന്തു (12), സഹോദരന്‍ അനുരാഗ് (10) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മാവിലാക്കടപ്പുറം സ്വദേശികളായ ഇവര്‍ ശനിയാഴ്ച പടന്നക്കടപ്പുറത്തെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് ഐസ്‌ക്രീമും നാരങ്ങവെള്ളവും കഴിച്ചതെന്ന് ഇരുവരും പറഞ്ഞു.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 11 വയസ്സുകാരി ചെറുവത്തൂരിലെ വൈഗ കഴിച്ചത് പാഴ്‌സലായി എത്തിച്ച ഷവര്‍മയാണ്. ഇതേ ഹോട്ടലില്‍ നിന്നാണ് പാഴ്‌സലായി ഇത് എത്തിച്ചത്.



അതേസമയം ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിക്കുകയും 31 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ . ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനകം ആഹാരം കഴിച്ചവരില്‍ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും നിര്‍ദ്ദേശിച്ചു.

അതേസമയം ഇന്ന് പുലര്‍ച്ചെ കൂള്‍ബാറിന്റെ വാന്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട വാഹനമാണ് കത്തിച്ചത്. വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ആരാണ് വാന്‍ കത്തിച്ചത് എന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (5 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (31 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (40 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (47 minutes ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (51 minutes ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (56 minutes ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (1 hour ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (3 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (3 hours ago)

Malayali Vartha Recommends