പ്‌ളസ് ടു കെമിസ്ട്രി വിവാദ ഉത്തരസൂചിക പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച സര്‍ക്കാരിന്റെ തുടര്‍ നടപടി ഇന്നറിയാം

പ്‌ളസ് ടു കെമിസ്ട്രി വിവാദ ഉത്തരസൂചിക പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച സര്‍ക്കാരിന്റെ തുടര്‍ നടപടി ഇന്നറിയാം.
വിവാദ ഉത്തരസൂചികയിലെ പ്രശ്‌നമായ എട്ട് ചോദ്യങ്ങളാകും സമിതി പ്രധാനമായും പരിശോധിക്കുക.
സ്‌കീം ഫൈനലൈസേഷന്‍ സമയത്ത് അദ്ധ്യാപകര്‍ നല്‍കിയ ഉത്തര സൂചികയില്‍ പ്രഥമദൃഷ്ട്യാ മാര്‍ക്ക് ദാനം കണ്ടെത്തിയതിനാല്‍ ആ സൂചിക പരിഗണിക്കാനിടയില്ല.
പുതിയ ഉത്തര സൂചിക നല്‍കുകയാണ് മറ്റൊരു പോംവഴി. എന്നാലത് മൂല്യനിര്‍ണയത്തെയും ഫല പ്രഖ്യാപനത്തെയും ബാധിച്ചേക്കും.. . വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തര സൂചികയില്‍ തെറ്റു കണ്ട് മൂന്നു ദിവസം കെമിസ്ട്രി അദ്ധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചിരുന്നു.
ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരസൂചിക മാറ്റില്ലെന്ന നിലപാടെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തയ്യാറാവുകയായിരുന്നു.
" f
https://www.facebook.com/Malayalivartha






















