Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

താളം തെറ്റി മലയാള സിനിമ, തീക്കളിയില്‍ 'അമ്മ' പുകയുന്നു! വിജയ്ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ല, താരങ്ങള്‍ രാജി വെക്കുന്നു; അമ്മ യോഗത്തില്‍ പങ്കെടുക്കാതെ മോഹന്‍ലാല്‍ സ്ഥലം വിട്ടു, ഇനി നിര്‍ണായക നിമിഷങ്ങള്‍..

02 MAY 2022 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയെ തുടര്‍ന്ന് അമ്മ എന്ന താര സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ചേരി തിരിഞ്ഞാണ് സംഘടനയില്‍ അടി നടക്കുന്നത്. അതേസമയം വിജയ് ബാഹുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വ്വതി രാജിവെച്ചിരിക്കുന്നു. ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നാണ് നടി രാജിവെച്ചത്.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സനായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. വിജയ് ബാബു നല്‍കിയ വിശദീകരണം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. എന്നാല്‍ നടനെ പുറത്താക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് മാലാപാര്‍വ്വതി രാജിക്ക് തയ്യാറായത്.

 

അതേസമയം താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് സ്വമേധയാ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ അമ്മ നേതൃത്വം വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത് തന്നെയാണ് മാലാപാര്‍വ്വതിയേയും ഇപ്പോള്‍ ചൊടിപ്പിച്ചത്. നേരത്തെ അമ്മ നടനെതിരെ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മ സംഘടന അവിടേയും കാലുമാറുന്ന കാഴ്ചയാണ് ഉണ്ടായത്.

 

ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താകാതിരിക്കാന്‍ ചിലര്‍ കളിച്ച അതേ തന്ത്രമാണ് ഇന്നലേയും അമ്മ യോഗത്തില്‍ കണ്ടത്. താന്‍ സ്വമേധയാ മാറി നില്‍ക്കുന്നു എന്ന് കാണിച്ച് വിജയ് ബാബു സമര്‍പ്പിച്ച കത്ത് മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടി അമ്മയുടെ യോഗത്തില്‍ കയ്യടിച്ച് പാസാക്കുകയാണ് ഉണ്ടായത്.

അതേസമയം നടനെതിരെ നടപടി എടുത്തില്ല എങ്കില്‍ താരങ്ങളും അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്വേതമേനോനും ബാബുരാജും രാജിവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ 30ന് ശ്വേതാ മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോഴായിരുന്നു നടനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്വേതയും ബാബുരാജും അറിയിച്ചത്.

 

എന്നാല്‍ നടന്‍ സ്വയമേ മാറി നില്‍ക്കുമെന്ന് അറിയിച്ചതോടെ ഇരുവരും തല്‍കാലത്തേക്ക് ശാന്തരായി. മാത്രമല്ല മോഹന്‍ലാല്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഷൂട്ടിങിന്റെ ഭാഗമായി ഗോവിയിലാണ് താന്‍ അതിനാല്‍ യോഗത്തിന് എത്തില്ല എന്നാണ് അറിയിച്ചത്.


ഏപ്രില്‍ 22 നായിരുന്നു യുവതി പീഡന പരാതി നല്‍കിയത്. നിലവില്‍ രണ്ട് കേസുകളാണ് വിജയ്ബാബുവിനെതിരെ ഉള്ളത്. ഒന്ന് നടിയെ ശരീരികമായും മാനസീകമായും പീഡിപ്പിച്ചു എന്നുള്ളത്, രണ്ടാമത്തേത് ലൈവ് വീഡിയോയില്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. അതിനിടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ നടന്‍ നീക്കം ചെയ്തിട്ടുണ്ട.്

 

അതേസമയം കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മുന്‍ ജാമ്യത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷ പരിഗണിക്കുന്നത് മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയ് ബാബു നടത്തുന്നുമുണ്ട്. എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല. മുന്‍കൂര്‍ ജാമ്യം ഇനി പരിഗണിക്കുന്നതിന് മുമ്പ് വിജയ് ബാബുവിനെ പിടികൂടാനാണ് നോക്കുന്നത്. ഈ സാഹചര്യം മുന്നില്‍ നില്‍ക്കുമ്പോള്‍ വിദേശാത്താണെങ്കില്‍ പോലും അവിടെ ചെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

അതേസമയം വിജയ് ബാബുവിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പീഡന ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ല എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിജയ് ബാബു അങ്ങനെ ആശ്വസിക്കേണ്ടതില്ല.

 

കാരണം, നടനെ അങ്ങനെ വെറുതെ വിടില്ല എന്ന സൂചനയും കമ്മീഷ്ണറിന്റെ വാക്കുകളില്‍ അലയടിച്ചിരുന്നു. അതായത്, വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ വിജയ് ബാബുവിനെതിരെ പീഡന ആരേപണം നടത്തിയ അജ്ഞാതയായ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് കമ്മീഷ്ണര്‍ പറഞ്ഞത്. അതിനായി ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും നീക്കമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (14 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (28 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (36 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (41 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (56 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends