വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളിയായി.... മര്‍ദനമേറ്റ് കല്ലില്‍ തലയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച കേസിലെ പ്രതി അറസ്റ്റില്‍

വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളിയായി.... മര്‍ദനമേറ്റ് കല്ലില്‍ തലയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അരയന്റെ പറമ്പില്‍ ഉത്തമന്റെ മകന്‍ ഗോകുലിനെയാണ് (26) അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്‌റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തോട്ടപ്പള്ളി പൂത്തോപ്പില്‍ സുനിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെ കുട്ടികളുടെ പാര്‍ക്കിനു സമീപമായിരുന്നു സംഭവം നടന്നത്.
സുഹൃത്തുക്കളുമായി വലവലിക്കാനെത്തിയ സുനി പാര്‍ക്കിന് സമീപത്തുനിന്ന് മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു. ഈ സമയം പാര്‍ക്കില്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഗോകുല്‍ സുനിയെ അസഭ്യം പറഞ്ഞു.
ആളെ വ്യക്തമാകാതിരുന്നതിനെ തുടര്‍ന്ന് സുനി ഇവര്‍ക്കു സമീപമെത്തി. ഇതിനിടെ സുനിയും ഗോകുലുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഗോകുല്‍ തള്ളിയതിനെ തുടര്‍ന്ന് കല്ലില്‍ തലയിടിച്ചുവീണ സുനി ബോധരഹിതനായി. ബഹളം കേട്ടെത്തിയ സുഹൃത്തുക്കള്‍ സുനിയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ശേഷം പൊലീസെത്തി സുനിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോകുലാണെന്ന് കണ്ടെത്തി.
"
https://www.facebook.com/Malayalivartha






















