Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഡല്‍ഹിയും പഞ്ചാബും കൈവെള്ളയില്‍ ലിസ്റ്റില്‍ അടുത്തത് കേരളം; കെജ്രിവാള്‍ കേരളത്തിലേക്ക്, ആപ്പിനെ സ്വീകരിക്കുന്നത് ട്വന്റി ട്വന്റി; ലക്ഷ്യം പിണറായിയുടെ സര്‍വ്വനാശം; ചരിത്രം വഴിമാറുമോ ഇവര്‍ വരുമ്പോള്‍?

02 MAY 2022 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

കേരളാ രാഷ്ട്രീയത്തില്‍ ഭരണത്തുടര്‍ച്ചകൊണ്ട് ചരിത്രം സൃഷ്ടിച്ച പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യ സ്വഭാവവും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ അഹങ്കാരവും അതിക്രമവും കാരണം കേരളത്തില്‍ ചിലരെങ്കിലും പിണറായിക്ക് ഒരു ബദല്‍ വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ബദലായി ചിന്തിക്കുന്നത് കോണ്‍ഗ്രസിനെ തന്നെയാണ്.

എന്നാല്‍ ആ കണക്കുക്കൂട്ടലുകള്‍ എല്ലാം പാടെ തെറ്റുന്നു. കോണ്‍ഗ്രല്ല, മറിച്ച് ആരും പ്രതീക്ഷിക്കാത്ത ആംആദ്മി പാര്‍ട്ടി കേരളത്തില്‍ ഭരണം പിടിക്കുമെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. ഇതൊന്നും വെറുതെ പറയുന്നതല്ല, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍ നേരിട്ടാണ് ഇക്കാര്യം അറിയിത്. മാത്രമല്ല ബദല്‍ മുന്നണി പ്രഖ്യാപനത്തിനായി അദ്ദേഹം കേരളത്തിലേക്ക് വരുന്നുമുണ്ട്.

 

നമുക്കറിയാം ഇടതുപക്ഷ അനിഭാവികള്‍ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ കാണിച്ചുക്കൂട്ടുന്ന അതിക്രമങ്ങള്‍ ചെറുതൊന്നുമല്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ തണല്‍ തങ്ങള്‍ക്ക് ഉണ്ടെന്നുള്ള അഹങ്കാരത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വരെ ആയുധം കൈയ്യിലെടുത്ത് രക്തം ചീന്തുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനല്ലെ നാടുവാഴുന്നവര്‍ ശ്രമിക്കേണ്ടത്, എന്നാല്‍ ചോരക്ക് പകരം ചോര, തലക്ക് പകരം തല എന്ന സമീപനമല്ലേ ഇവിടെ നടക്കുന്നത്.

ജനാധിപത്യം എന്ന മഹത്തായ കാര്യം മറന്നുകൊണ്ടുള്ള പിണറായിയുടെ ഈ തീക്കളിയില്‍ കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. അതിനിടയിലാണ് പിണറായി സര്‍ക്കാരിന്റെ നെഞ്ച് തകര്‍ത്തുകൊണ്ട് കെജ്രിവാളിന്റെ അപ്രതീക്ഷിത തീരുമാനം വന്നത്.

 

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്, ആംആദ്മി പാര്‍ട്ടി കേരളത്തില്‍ വരുമ്പോള്‍ ആര് പിന്തുണക്കും എന്നുള്ളത്? കെജ്രിവാളിനെ മാലയിട്ടും പൊന്നാടയണിഞ്ഞും സ്വീകരിക്കാന്‍ പോകുന്നത് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി ആണ്. നമുക്കറിയാം തങ്ങളുടെ ഒരംഗത്തെ സിപിഎമ്മിന്റെ ഗുണ്ടകള്‍ ഇല്ലാതാക്കിയതിന്റെ നീറ്റല്‍ ട്വന്റി ട്വന്റി അംഗങ്ങള്‍ക്കുണ്ട്. ഇക്കൊല്ലം ആദ്യമാണ് ദീപു മരണപ്പെട്ടത്. ഇതിന് പകരം വീട്ടാനുള്ള അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് കെജ്രിവാള്‍ ട്വന്റി ട്വന്റിയെ സഹകരണത്തിനായി ക്ഷണിക്കുന്നത്. എന്നാല്‍ ചോരക്ക് ചോരയല്ല മറിച്ച് സിപിഎമ്മിനെ മൂടോടെ തുടച്ചുമാറ്റാനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ കെജ്രിവാളിനെയും ആംആദ്മിയേയും ട്വന്റി ട്വന്റി രണ്ടുകൈയ്യും നീട്ടി സ്വീകരക്കുകയാണ്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് ആംആദ്മിയുടെ നീക്കം. മാത്രമല്ല ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ മുന്നണിയുടെ ചെയര്‍മാനാക്കും. ഈ മാസം 15നാണ് കിഴക്കമ്പലത്ത് വെച്ച് മുന്നണിയുടെ പ്രഖ്യാപനം നടക്കുന്നത്.

 

2012 ല്‍ രൂപീകരിച്ച ആംആദ്മി പാര്‍ട്ടി വെറും പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗാന്ധി കുടുംബം കിണഞ്ഞ് പരിശ്രമിച്ചിട്ടും കിട്ടാത്ത ഇന്ദ്ര പ്രസ്ഥത്തിലെ മുഖ്യമന്ത്രി കസേര തന്റെ ജിപ്രീതികൊണ്ട് പുഷ്പംപോലെ അടിച്ചെടുത്തയാളാണ് കെജ്രിവാള്‍. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും പഞ്ചാബും സ്വന്തമാക്കിയിരിക്കുന്നു. ഈ ആത്മവിശ്വാസത്തിലാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരൂന്നാന്‍ ആംആദ്മിയും കെജ്രിവാളും ശ്രമിക്കുന്നത്. കേരളത്തില്‍ ഇതിനകം തന്നെ കെജ്രിവാള്‍ ആര്‍മി ഗ്രൂപ്പുകളും ഫാന്‍ പേജുകളും തുടങ്ങിയിട്ടുമുണ്ട്.

ഡല്‍ഹിയും പഞ്ചാബും പിടിച്ചെടുത്ത ആം ആദ്മിക്ക് കേരളവും ബദല്‍ മുന്നണിക്ക് വളക്കൂറുളള മണ്ണാണെന്ന് തോന്നിത്തുടങ്ങിയിട്ട് കാലം കുറെയായി. ഇടതു വലതുമുന്നണികള്‍ക്കപ്പുറത്ത് ശക്തമായ മറ്റൊരു ബദലില്ലാത്തത് കേരളത്തില്‍ വലിയൊരു സാധ്യതയാണെന്നാണ് തിരിച്ചറിവ്. പ്രത്യേകിച്ചും നിക്ഷ്പക്ഷ മതികളായ വോട്ടര്‍മാര്‍ ഏറെയുളള കേരളം പോലൊരു സംസ്ഥാനത്ത്. ഇടത് വലത് മുന്നണികളെ തഴഞ്ഞ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പോലുളള പ്രാദേശിക ബദലുകള്‍ക്ക് പെട്ടെന്നുണ്ടായ വളര്‍ച്ച അനുകുലമാക്കാമെന്നാണ് കെജ്രിവാളിന്റെ കണക്കുകൂട്ടല്‍.

 

രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രഭാവം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. കയറിവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പത്തി താഴ്ന്നു തന്നെയാണ് ഇരിക്കുന്നത്. ഇത് മുതലെടുത്ത് ഇടത് ബിജെപി വിരുദ്ധമുന്നണിയായി കളം പിടിക്കാനാണ് ആംആദ്മിയുടെ ശ്രമം.

മാത്രമല്ല പിടി തോമസിന്റെ മരണശേഷം ഒഴിഞ്ഞുകിടക്കുന്ന തൃക്കാക്കര സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തില്‍ കേജരിവാളിന്റെ കേരളാ സന്ദര്‍ശനത്തിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവരുമെന്നും ആം ആദ്മി കരുതുന്നു.

ഇന് ബിജെപിയെ കുറിച്ച് പറയുകയാണെങ്കില്‍, ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കളഞ്ഞുകുളിച്ച പാര്‍ട്ടിയാണ് ബിജെപി. എന്നിരുന്നാലും വിവാദങ്ങളിലൂടേയും മറ്റും സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് അരങ്ങേറിയ നാടകീയ രംഗങ്ങളും അനക്കമില്ലാതെ കിടന്നിരുന്ന ബിജെപിയുടെ റേറ്റിംഗിനെ ഒന്ന് ചലിപ്പിച്ചിട്ടുണ്ട്. പിസി തങ്ങള്‍ക്ക് അനുകൂലമാണെന്ന് പലപ്പോഴും ബിജെപിക്ക് തോന്നിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിലും മുസ്ലീം വിരുദ്ധ പ്രസ്താവനകളിലും പിസിയുടെ പ്രതികരണത്തെ ബിജെപി കൈയ്യടിച്ച് പാസാക്കിയതുമാണ്.

 

എന്തായാലും സിപിഎമ്മിനെ തകര്‍ക്കാനും പിണറായിയെ താഴെയിറക്കാനും രാജ്യ തലസ്ഥാനത്ത് നിന്ന് പോലും നേതാക്കള്‍ പറന്നിറങ്ങുമ്പോള്‍, ഇനി കേരളാ രാഷ്ട്രീയം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായി മാറും എന്നതില്‍ സംശയമില്ല. അതുകൊണ്ട് പുതിയ കളികള്‍ പുറത്തിറക്കാന്‍ സഖാക്കളും മടിക്കില്ല.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം ഇപ്പോള്‍ തന്നെ കോരക്കര സ്വപ്‌നം കണ്ടു തുടങ്ങി എന്നതാണ് സത്യം. കെജ്രിവാളിന്റെ പ്രഖ്യാപനം ഉണ്ടായാല്‍ കേരളാ ചരിത്രത്തില്‍ ആദ്യമായി അതി ശക്തമായ ഒരു ചതുഷ്‌കോണ മത്സരത്തിന് നമ്മള്‍ സാക്ഷിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (9 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (9 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (9 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (9 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (9 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (9 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (10 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (10 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (10 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (10 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (11 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (11 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (11 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (11 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (11 hours ago)

Malayali Vartha Recommends