സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍... ഫൈനല്‍ മത്സരം ഇന്ന് വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം, കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങുക

സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍... ഫൈനല്‍ മത്സരം ഇന്ന് വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം, കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങുക.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം. സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലാണ് കേരളം കളിക്കുക.
അവസാനമായി കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത് കൊല്‍ക്കത്തയില്‍വെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയില്‍ ഇതുവരെ 32 തവണയാണ് ബംഗാള്‍ കിരീടം നേടിയിട്ടുള്ളത്.
അതേസമയം മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്‌ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാല്‍ കിരീടദാന ചടങ്ങില്‍ തന്നെ സമ്മാനത്തുക കൈമാറും.
ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഷംഷീര്‍ ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്‌നേഹസമ്മാനവും നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha






















