നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല ! മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്..നാല് ദിവസമായി സംഭവിക്കുന്നത്.. വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. ദിവസവും കേസ് മാറി മറിയുകയാണ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുകളാണ് ഭാഗ്യലക്ഷ്മി പുറത്ത് വിട്ടത്. ആ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങൾ ഒന്നുമില്ലായിരുന്നു. നാല് ദിവസം മുന്‍പ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകള്‍, വളരെ അധികം ഗൗരവമുള്ളതായിട്ടും മുഖം തിരിക്കുകയാണ് മുന്‍നിര മാധ്യമങ്ങളും സിനിമാ സംഘടനകളും വനിത സംരക്ഷണ സംഘടനകളും ചെയ്തത്. നടി മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ട് എന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റുകള്‍. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഫോട്ടോയ്‌ക്കൊപ്പം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് സംവിധായകന്‍.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി കയറ്റം എന്ന സിനിമ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനും പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിലുണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംവിധായകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി കയറ്റം എന്ന സിനിമ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനും പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിലുണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംവിധായകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.
മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ട് നാല് ദിവസമായി. അവളുടെ മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും, അവള്‍ തടങ്കലില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നതിന്റെ കാരണങ്ങളും ഞാന്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതുവരെ മഞ്ജു വാര്യരോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. മഞ്ജു വാര്യരുടെ മൗനം എന്റെ സംശയത്തെ ബലപ്പെടുത്തുന്നു. മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു സി സി എന്ന സംഘടനയിലേക്ക് ഇന്നലെ ഞാന്‍ ഒരു ഇമെയില്‍ അയച്ചു. അവരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഇത് പറയുമ്പോള്‍, വളരെ ഗൗരവമുള്ള ഈ വിഷയം തമാശയായി കാണാന്‍ പലരും ശ്രമിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഉന്നയിച്ച വിഷയം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമായതിനാല്‍ ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം ഗൗരവമായി എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സനല്‍ കുമാര്‍ ശശിധരന്‍ എഴുതിയത്.
https://www.facebook.com/Malayalivartha

























