ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം.... കട പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ..... കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ലൈസന്‍സിനായി നല്‍കിയ അപേക്ഷ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍, ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സ്‌കൂളിലും പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും... സംസ്‌കാരം ഉച്ചയ്ക്കുശേഷം

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം.... കട പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ..... കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ലൈസന്‍സിനായി നല്‍കിയ അപേക്ഷ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍, ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സ്‌കൂളിലും പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും... സംസ്‌കാരം ഉച്ചയ്ക്കുശേഷം.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന സ്ഥാപനത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. . കടയുടമ വിദേശത്താണെന്ന് പൊലീസ് ു. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്.ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണുള്ളത്.
അതേസമയം ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു പോന്നിരുന്നത്. ജനുവരിയില്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും വെബ്‌സൈറ്റില്‍ അപേക്ഷ നിരസിച്ചുവെന്നാണ് കാണിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണമാണെങ്കില്‍ മുപ്പത് ദിവസത്തിനകം പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണമെന്നാണ് ചട്ടമുള്ളത്. എന്നാല്‍ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്നാണ്് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതാകട്ടെ ലൈസന്‍സിനായി നല്‍കിയ അപേക്ഷയും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. സ്ഥാപനത്തിന്റെ വടക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്ഥലത്താണ് വാന്‍ കത്തിയനിലയില്‍ കണ്ടത്. ആരാണ് വാന്‍ കത്തിച്ചതെന്ന് സൂചനകളൊന്നുമില്ല . സിസിടിവി പരിശോധിക്കും.
"
https://www.facebook.com/Malayalivartha

























