കള്ളനോട്ട് കൈമാറല്‍ തകൃതിയില്‍.... 3000 രൂപയുടെ യഥാര്‍ത്ഥ നോട്ട് നല്‍കുമ്പോള്‍ ലഭിക്കുക 10,000 രൂപയുടെ കള്ളനോട്ട്..... പരാതികളുടെ മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി

കള്ളനോട്ട് കൈമാറല്‍ തകൃതിയില്‍.... 3000 രൂപയുടെ യഥാര്‍ത്ഥ നോട്ട് നല്‍കുമ്പോള്‍ ലഭിക്കുക 10,000 രൂപയുടെ കള്ളനോട്ട്..... പരാതികളുടെ മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കൊല്ലം ജില്ലയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് എത്തുന്നു.ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് ഈയിടെ 8 കേസുകളിലായി പിടികൂടിയത്. ഈ അടുത്ത് ആയൂരില്‍ നിന്ന് പിടിച്ച ആളുടെ കൈയില്‍ നിന്ന് 500 രൂപയുടെ 11 നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു.
100 ന്റെയും 500 ന്റെയും കള്ളനോട്ടുകളാണ് പ്രചരിക്കുന്നത്. പത്തനാപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ട് നോട്ട് പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് പരാതികളുടെ മേല്‍ അന്വേഷണം തുടങ്ങി.
തിരുനെല്‍വേലി, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നാണ് ജില്ലയില്‍ കള്ളനോട്ട് എത്തുന്നതെന്നാണ് വിവരം. അടുത്തയിടെ പിടിയിലായ ചിലര്‍ക്ക് കോയമ്പത്തൂരിലെ സംശയിക്കുന്ന ചില വ്യാപാരികളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രധാന ഏജന്റുമാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്.
തെന്മല ബവ്‌റിജസ് ഷോപ്പില്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ നൂറിന്റെ 15 കള്ളനോട്ടുകള്‍ നല്‍കിയിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കുന്നിക്കോട്, ചേത്തടി ഭാഗങ്ങളില്‍ നിന്നു നേരത്തേ കള്ളനോട്ട് പിടികൂടിയ സംഭവത്തിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.
തിരക്കേറിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏജന്റുമാരുടെ കള്ളനോട്ട് വ്യാപാരം. 3000 രൂപയുടെ യഥാര്‍ഥ നോട്ട് നല്‍കിയാല്‍ പകരം 10000 രൂപയുടെ കള്ളനോട്ട് നല്‍കുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു.
"
https://www.facebook.com/Malayalivartha