കേരളത്തില്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകും. അറബിക്കടലില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതിനാല്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വരുന്ന 24 മണിക്കൂറില്‍ 64.5മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്നതിനാല്‍ ഇത്തവണ മേയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍ക്കടലിലുമെത്തുന്ന കാലവര്‍ഷം പത്തു ദിവസമെടുത്ത് കേരളത്തിലെത്തും.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതി തീവ്രചുഴലിക്കാറ്റായ അസാനി, ബുധനാഴ്ച ആന്ധ്രാ തീരത്തെത്തി ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. അസാനി തീരത്തെത്തിയതോടെ ആന്ധ്ര - ഒഡിഷ തീരങ്ങളില്‍ ശക്തമായ മഴയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ അടക്കം ആറ് പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.വിശാഖപട്ടണം തുറമുഖം താത്കാലികമായി അടച്ചിട്ടു. നിരവധി വിമാന സര്‍വീസുകളും ട്രെയിനുകളും റദ്ദാക്കി. അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ അസാനിയുടെ ശക്തി കുറഞ്ഞിരുന്നു.
മച്ച്‌ലി തീരത്തിനടുത്ത് എത്തിയതോടെ കാറ്റിന്റെ വേഗം കുറഞ്ഞു. റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ഗന്‍ജം തുറമുഖത്ത് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. ഒഡിഷ പശ്ചിമബംഗാള്‍ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളില്‍ നിന്നും ചില സര്‍വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലൂടെയുള്ള ഇരുപതോളം റദ്ദാക്കി.
വിശാഖപട്ടണം തുറമുഖം തത്കാലത്തേക്ക് അടച്ചു. ഇന്നലെ വൈകിട്ടോടെ അസാനി ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനാട വിശാഖപട്ടണം തീരം വഴി മദ്ധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. പിന്നീട് കൂടുതല്‍ ദുര്‍ബലമായി തീവ്രന്യൂനമര്‍ദ്ദമായി.
https://www.facebook.com/Malayalivartha