ഥാറിന്റെ പുനര്‍ലേലം... മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി സമര്‍പ്പിച്ച ഥാര്‍ വീണ്ടും ലേലം ചെയ്യും

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി സമര്‍പ്പിച്ച ഥാര്‍ വീണ്ടും ലേലം ചെയ്യും. ഥാറിന്റെ പുനര്‍ലേലം ചെയ്യുന്ന തീയതി മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് വന്നത്.
എറണാകുളം സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ അമല്‍ മുഹമ്മദ് നേരത്തെ ഥാര്‍ ലേലത്തില്‍ പിടിച്ചിരുന്നു. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം വിളിച്ചത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം വിവാദമായി. ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു പരാതിക്കാരുടെ വാദം.
തുടര്‍ന്ന് ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തു. അങ്ങനെ ലേല തീരുമാനത്തില്‍ ആശയക്കുഴപ്പമുയര്‍ന്നു.
കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംഭത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം.
https://www.facebook.com/Malayalivartha