തോളിലിരുന്ന് തൃശൂർ പൂരം കണ്ട് കണ്ണുനീരണിഞ്ഞ് പെൺകുട്ടി; ആ തീരുമാനത്തിന് പിന്നിലെ കാരണമിതാണ്

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം. കഴിഞ്ഞ ദിവസം തൃശൂർ പൂരം അവസാനിച്ചിരുന്നു. ഇപ്പോൾ ഇതാ തൃശൂർ പൂരതിനിടയിലെ ഒരു സംഭവം വളരെ ഹിറ്റാകുന്നു. തോളിലിരുന്ന് തൃശൂർ പൂരം കണ്ട് കണ്ണുനീരണിയുന്ന പെൺകുട്ടിയുടെ വിഡിയോ നാം സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. പൂരത്തിന്റെ ആവേശത്തിനൊപ്പം തള്ളുകയായിരുന്നു തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണപ്രിയയും സുഹൃത്ത് സുദീപ്.എം.സിദ്ധാർഥും.
പൂരം കാണണം എന്ന ആഗ്രഹവുമായി കൃഷ്ണപ്രിയ സുഹൃത്തുക്കൾക്കൊപ്പം തൃശൂർ എത്തുകയായിരുന്നു . നേരത്തെ തന്നെ തെക്കേഗോപുര നടയിൽ സ്ഥാനം പിടിച്ചു . എന്നാൽ ചില കാരണങ്ങളാൽ അവിടെ നിന്നു മാറി. രക്കിനിടയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി. അങ്ങനെ വന്നപ്പോൾ തോളിലിരുന്ന് കാണണോ എന്നു സുദീപ് ചോദിക്കുകയായിരുന്നു. അങ്ങനെ ആ കാഴ്ച്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുകയും ചെയ്തു.
https://www.facebook.com/Malayalivartha