കാണുന്നതില്‍ മുഴുവന്‍ ശിവലിംഗത്തെ തിരഞ്ഞും തിരയുന്നവരെ പരിഹസിച്ചും നടക്കുന്നതിനിടയില്‍ മറുവശത്ത് ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്; സംഘപരിവാറിന് പറ്റിയ മണ്ണായി ഇന്ത്യയെ മാറ്റുന്നതിന്റെ എല്ലാ വിധ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്; കാണ്ഡം കാണ്ഡമായി ദേശസ്നേഹവും സവര്‍ക്കര്‍ സ്മരണയും പശു ആരാധനയും മുസ്ലിം വിരോധവും ഒച്ചിന്റെ കൊഴുപ്പ് പോലെ ദേഹത്ത് പറ്റുന്നത് നമ്മള്‍ അറിയാതെ പോകുന്നതൊന്നുമല്ല; ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന് നമ്മളങ്ങ് ഉറപ്പിച്ചിരിക്കുകയാണ്; വിമർശനവുമായി ഡോ. ഷിംന അസീസ്

കാണുന്നതില്‍ മുഴുവന്‍ ശിവലിംഗത്തെ തിരഞ്ഞും തിരയുന്നവരെ പരിഹസിച്ചും നടക്കുന്നതിനിടയില്‍ മറുവശത്ത് ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. ഡെമോക്ലീസിന്റെ വാള് കണക്ക് ഇതെല്ലാം നമ്മുടെ മണ്ടക്ക് മീതെ തൂങ്ങി കിടപ്പുണ്ട് എന്നും, ഇതെല്ലാം ഏതു വിധേനയും കേരളത്തിലും പച്ച പിടിപ്പിക്കാനാണ് സംഘികള്‍ നോക്കുന്നത് എന്നും നമ്മള്‍ ശ്രദ്ധിക്കുന്നതേയില്ല... നമുക്ക് പ്രതികരിക്കാന്‍ വയ്യ, അല്ലെങ്കില്‍ ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന് നമ്മളങ്ങ് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. വിമർശനവുമായി ഡോ. ഷിംന അസീസ്. ഡോക്‌ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ നിന്നും നമ്മുടെ കണ്ണില്‍ പൊടിയിടുന്നതിനാണ് മസ്ജിദിലെ ഫൗണ്ടന്‍ ശിവലിംഗമാകുന്നതും അതിന്റെ പിറകെ ഒച്ചയും വിളിയും ഉണ്ടാകുന്നതും. സംശയമുണ്ടോ? കാണുന്നതില്‍ മുഴുവന്‍ ശിവലിംഗത്തെ തിരഞ്ഞും തിരയുന്നവരെ പരിഹസിച്ചും നടക്കുന്നതിനിടയില്‍ മറുവശത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നുണ്ട്. എല്‍പിജിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാകുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ മകളുടെ കല്യാണത്തിന് തൊട്ട് മുന്‍പ്, മകനെ പശുവിറച്ചിയുടെ പേരില്‍ കൈകാര്യം ചെയ്യാന്‍ വന്ന പോലീസിനെ തടഞ്ഞ അമ്മ വെടി കൊണ്ട് മരിച്ചിട്ടുണ്ട്. സംഘപരിവാറിന് പറ്റിയ മണ്ണായി ഇന്ത്യയെ മാറ്റുന്നതിന്റെ എല്ലാ വിധ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. കാണ്ഡം കാണ്ഡമായി ദേശസ്നേഹവും സവര്‍ക്കര്‍ സ്മരണയും പശു ആരാധനയും മുസ്ലിം വിരോധവും ഒച്ചിന്റെ കൊഴുപ്പ് പോലെ ദേഹത്ത് പറ്റുന്നത് നമ്മള്‍ അറിയാതെ പോകുന്നതൊന്നുമല്ല.
നമുക്ക് പ്രതികരിക്കാന്‍ വയ്യ, അല്ലെങ്കില്‍ ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന് നമ്മളങ്ങ് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ഡെമോക്ലീസിന്റെ വാള് കണക്ക് ഇതെല്ലാം നമ്മുടെ മണ്ടക്ക് മീതെ തൂങ്ങി കിടപ്പുണ്ട് എന്നും, ഇതെല്ലാം ഏതു വിധേനയും കേരളത്തിലും പച്ച പിടിപ്പിക്കാനാണ് സംഘികള്‍ നോക്കുന്നത് എന്നും നമ്മള്‍ ശ്രദ്ധിക്കുന്നതേയില്ല... നമ്മളെല്ലാവരും അറഞ്ചം പുറഞ്ചം ട്രോളുന്ന തിരക്കിലാണല്ലോ....
https://www.facebook.com/Malayalivartha