കേന്ദ്രത്തിന്റെ ഇടിവെട്ട് വീണത് ബാലഗോപാലിന്റെ നെഞ്ചത്ത്; വെല്ലുവിളിച്ചില്ലേ ഇനി വില കുറച്ചല്ലേ പറ്റൂ; അങ്ങനെ ഇന്ധന വില കുറച്ച് കേരളവും

ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളെ സംബന്ധിച്ച് വലിയൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു. കേന്ദ്രമോ സംസ്ഥാനമോ നികുതിയില്‍ ഇളവു വരുത്തി ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളണം എന്നൊരു ആവശ്യം സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം കേന്ദ്രം കുറയ്ക്കട്ടെ എന്നിട്ട് ഞങ്ങള്‍ കുറയ്ക്കാം എന്ന നിലപാടിലായിരുന്നു കേരളാ സര്‍ക്കാര്‍.
ഇപ്പോഴിതാ ഒറ്റയടിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത്. ഇതോടുകൂടി രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കുറയുകയാണ്. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ പ്രഖ്യാപനം എന്നുള്ളത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.
ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. അതുപോലെ തന്നെ ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണെന്നും ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ വരുന്ന കുറവ് ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതോടെ. സാമ്പത്തീക പ്രതിസന്ധിയായ കേരളത്തിലെ ധനമന്ത്രിയുടെ നെഞ്ചില്‍ ഇടിവെട്ടിയപോലെയായി
എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി പറഞ്ഞത് കേരളത്തെ കൂടി ലക്ഷ്യം വച്ചുകൊണ്ടാണ്. പാചകവാതക വില കുറയുന്നത് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശ്വാസമാകും. പാചകവാതക വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തില്‍ ദുരിതം ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കാവും.
ഇതോടുകൂടി വില കുറയ്ക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ലാതെയായി ധനമന്ത്രി ബാലഗോപാലിന്. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തുന്നത്. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
കേന്ദ്രം വിലകുറച്ചുവെങ്കിലും. ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു എന്നതരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടാണ് ധനമന്ത്രി പിടിച്ചു നിന്നത്.
ധനമന്ത്രിയുടെ ആ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ
കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്.
രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും എന്ന് ധനമന്ത്രി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha