സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു... പച്ചക്കറികള്‍ക്കും വില വര്‍ദ്ധനവ്, തക്കാളി വില 100 കടന്നു, സാധാരണക്കാരുടെ ജനജീവിതം ദു:സ്സഹം

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു... പച്ചക്കറികള്‍ക്കും വില വര്‍ദ്ധനവ്, തക്കാളി വില 100 കടന്നു, സാധാരണക്കാരുടെ ജനജീവിതം ദു:സ്സഹമാകുന്നു.
ആന്ധ്രയില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുകയാണ്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നു വരുന്ന ജയ, സുരേഖ അരിയാണു പ്രധാനമായും കേരളത്തില്‍ എത്തുന്നത്.
ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. നെല്ലിന്റെ സ്റ്റോക് തീര്‍ന്നതും വൈദ്യുതി ക്ഷാമവും മൂലം ആന്ധ്രയില്‍നിന്നുള്ള വരവ് കുറഞ്ഞതോടെയാണു വില ഉയരാന്‍ തുടങ്ങിയത്.
വൈദ്യുതിക്ഷാമം മൂലം മില്ലുകള്‍ പ്രവര്‍ത്തിക്കാതെ ആയതോടെ ആന്ധ്രയില്‍നിന്നുള്ള അരിവരവ് ഏതാണ്ട് നിലച്ച മട്ടിലായി. സ്ഥിതി തുടര്‍ന്നാല്‍ വില ഇനിയും കുതിച്ചുയര്‍ന്നേക്കും.
കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയില്‍ മൂന്നു ദിവസം അഞ്ചു മണിക്കൂര്‍ വീതം മാത്രമാണ് അരി മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക. അതായത് ഉല്‍പാദനം എണ്‍പതു ശതമാനത്തോളം കുറഞ്ഞു. ആവശ്യമുള്ളതിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് കേരള വിപണിയിലെത്തുന്നത്. ജയ അരിക്ക് മൊത്ത വിലക്കടകളില്‍ കിലോഗ്രാമിനു 33-34 ആയിരുന്നത് 38.50 രൂപവരെയായി.
അതേസമയം പച്ചക്കറിയുടെ വിലയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. തക്കാളി വില ജില്ലയില്‍ വീണ്ടും സെഞ്ചറി കടന്നിരിക്കുകയാണ്.
ഏപ്രില്‍ ഒന്നിന് 30 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തക്കാളിക്ക് ഇന്നലത്തെ വില 120 ആണ്. കഴിഞ്ഞ ആഴ്ച 60-65 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഇതേ വിലയില്‍ ലഭിച്ചിരുന്ന ബീന്‍സിന് ഇന്നലെ 85 രൂപ. പയറിന്റെ വില 75-80. പടവലങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക എന്നിവയ്ക്കു 20-30 രൂപയുടെ വര്‍ധനയാണ് ഒരാഴ്ചയ്ക്കിടെ വന്നത്.
"
https://www.facebook.com/Malayalivartha