വേമ്പനാട്ടു കായലിനു കുറുകെ നാല് കിലോമീറ്റര്‍ നീന്തിക്കടന്ന് നാടിന് അഭിമാനമായി അഞ്ചു വയസ്സുകാരന്‍

വേമ്പനാട്ടു കായലിനു കുറുകെ നാല് കിലോമീറ്റര്‍ നീന്തിക്കടന്ന് നാടിന് അഭിമാനമായി അഞ്ചു വയസ്സുകാരന്‍ നീരജ് ശ്രീകാന്ത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് കായല്‍ നീന്തിക്കടന്നത്.
കോതമംഗലം പല്ലാരിമംഗലം കണ്ണാ പറമ്പില്‍ ശ്രീകാന്ത് അനുപമ ദമ്പതികളുടെ മകനാണ് നീരജ്. ഇന്നലെ രാവിലെ 8.50ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ ആരംഭിച്ച് 10.20ന് കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തും കടവില്‍ എത്തി.
പരിശീലകന്‍ ബിജു തങ്കപ്പനും നീരജിനൊപ്പം പരിശീലനം നടത്തുന്ന ഡിവിന്‍ എല്‍സ സജിത്ത്, ലയ ബി.നായര്‍, ഗൗരി ബിബിന്‍, നിഹാരിക പ്രദീപ്, ക്രിസ് ഉല്ലാസ്, എലിന്‍ സൂസന്‍, അനന്ദദര്‍ശന്‍ എന്നിവര്‍ ഒപ്പം നീന്തിയത് നീരജിന് ആവേശമായി.
അരൂക്കുറ്റിയിലെ ചടങ്ങില്‍ എ.എം.ആരിഫ് എംപി, കോവിലകത്തുംകടവിലെ ചടങ്ങില്‍ സി.കെ.ആശ എംഎല്‍എ, നഗരസഭാധ്യക്ഷ രേണുക രതീഷ്, കൗണ്‍സിലര്‍ പ്രീത രാജേഷ്, കെ.പി.സതീശന്‍, രാജശേഖരന്‍ നായര്‍, പി.ഡി.ബിജിമോള്‍, തലയാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ബിനിമോന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, വാരപ്പെട്ടി പഞ്ചായത്തംഗം സി.ശ്രീകല, ഗായകന്‍ ദേവാനന്ദ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷിഹാബ് കെ.സൈനു തുടങ്ങിയവര്‍ പ്രസംഗിച്ചു. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബാണു പരിപാടി സംഘടിപ്പിച്ചത്.
"
https://www.facebook.com/Malayalivartha