മോനെ വിജയബാബൂ... നീ പെട്ടെടാ പെട്ട്... രണ്ട് ദിവസത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും; അർമേനിയൻ എംബസിയുടെ സഹായം തേടി പൊലീസ്..കൂട്ടിന് ഇന്റർപോളും... ജോർജിയയിലേക്ക് കടന്ന വിജയ് ബിബുവിനെ പിടിച്ചുകെട്ടി നാട്ടിലെത്തിക്കും...

പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ കണ്ടെത്താൻ അവസാനം അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയോയാണ് അന്വേഷണ സംഘം. വിജയ് ബാബു ദുബായിൽ നിന്ന് ജോര്ജിയയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിച്ചിരുന്നു. അതേസമയം ജോർജിയയിൽ ഇന്ത്യൻ എംബസി ഇല്ലാത്ത സാഹചര്യത്തിൽ അയൽർജ്യമായ അർമേനിയൻ ഇന്ത്യൻ എംബസിയുടെ സഹായമാണ് അന്വേഷണ സംഘം തേടിയിരിക്കുന്നത്.
അതോടൊപ്പം രണ്ട് ദിവസത്തിനുള്ളിൽ തന്നെ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാനാണ് പോലീസ് നീക്കം നടത്തുന്നത്. ഇതിനായി പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. കൂടാതെ വിജയ് ബിബുവിന്റെ പാസ്പോർട്ട് റദ്ദാക്കി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും പോലീസ് നീക്കം നടത്തുകയാണ്. ഇതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ എന്നത്.
അതേസമയം വെബ്‌സീരിസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാർ ഉണ്ടാക്കിയ ഒടിടി കമ്പനി കരാറിൽ നിന്നും പിന്മാറിയിരിക്കുകയാണ്. അങ്ങനെ വിജയ് ബാബുവിന്റെ നിലവിലെ സിനിമ പ്രോജക്ടുകൾ എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha