എല്ലാം ഒത്തു കളി...! പി.സി. ജോര്‍ജിന് മുങ്ങാന്‍ അവസരം ഒരുക്കിയതും അറസ്റ്റും എല്ലാം നാടകം, എന്റെ പുറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്‍ഥ വരില്ലായിരുന്നു, തുറന്നടിച്ച് വി.ഡി.സതീശൻ

എല്ലാം ഒത്തു കളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ .പി.സി. ജോര്‍ജിന് മുങ്ങാന്‍ അവസരം ഒരുക്കിയതും അറസ്റ്റും എല്ലാം നാടകമാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നു പ്രതീതിയുണ്ടാക്കുകയാണിപ്പോള്‍.
വിദ്വേഷ പ്രസംഗം നടത്തിയാളെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനില്ല. എന്റെ പുറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്‍ഥ വരില്ലായിരുന്നു.വിദ്വേഷ പ്രസംഗത്തിന് ജോര്‍ജിനെ കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിക്കണം.
ക്ഷണിച്ചയാള്‍ക്ക് ഇ.പി ജയരാജനുമായി എന്താണ് ബന്ധമെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാഥി തന്റെ സ്വന്തം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞതിനെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും.
പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പിന്നാലെ അദ്ദേഹം ഒളിവിൽ പോയതായാണ് സൂചന. ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയപ്പോൾ തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
മുൻകൂർ വിവരമറിഞ്ഞ പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. പോലീസ് പിസിയുടെ വീട്ടിലെത്തിയത് അറിഞ്ഞ് നാട്ടുകാരും റോഡിൽ തടിച്ചുകൂടി.പി.സി ജോര്‍ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരും.എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരത്തുമടക്കം തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം.
അതേസമയം, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോർജിന്‍റെ നിലപാട്.
https://www.facebook.com/Malayalivartha