വേട്ടയാടി മൂലയ്ക്ക് ഇരുത്താമെന്ന് വിചാരിക്കേണ്ട...! പി.സി. ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില് അതിവും മ്ലേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല, പി.സി ജോര്‍ജിന് സംരക്ഷണം നല്‍കുമെന്ന് കെ. സുരേന്ദ്രന്

പി.സി. ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. അദ്ദേഹത്തിന് ജനാധിപത്യ സംരക്ഷണം നല്‍കും. പി.സി. ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില് പി.സിയെക്കാള്‍ മ്ലേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോഴും യാതൊരു നടപടിയുമുണ്ടായില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പിന്നാലെ അദ്ദേഹം ഒളിവിൽ പോയതായാണ് സൂചന. ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയപ്പോൾ തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
മുൻകൂർ വിവരമറിഞ്ഞ പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. പോലീസ് പിസിയുടെ വീട്ടിലെത്തിയത് അറിഞ്ഞ് നാട്ടുകാരും റോഡിൽ തടിച്ചുകൂടി.
പി.സി ജോര്‍ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരും.എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരത്തുമടക്കം തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.
https://www.facebook.com/Malayalivartha