Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും

04 JUNE 2022 10:05 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. പൈനാപ്പിള്‍, ചക്ക തുടങ്ങിയവയില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാതിക്കയുടെ തോടില്‍ നിന്ന് ഉണ്ടാക്കുന്നതും പരിഗണിച്ചേക്കും.


വൈന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമവകുപ്പ് അംഗീകാരം നല്‍കി.

 



ഫയല്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റി കൂടി കണ്ട ശേഷമാവും ഉത്തരവിറക്കുക. പുതിയ ചട്ടങ്ങള്‍ തയ്യാറാക്കുമ്പോള്‍ കമ്മിറ്റിയെ അറിയിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാലാണിത്.

വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മൂന്ന് വര്‍ഷമാണ് ലൈസന്‍സ് കാലാവധിയുള്ളത്. വാര്‍ഷിക ഫീസ് 50,000 രൂപ. വൈന്‍ ബോട്ട്ലിംഗ് ലൈസന്‍സിന് 5000 രൂപ ഫീസ്. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കായിരിക്കും.

കേരളത്തില്‍ നിലവില്‍ വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല. എക്സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം കാര്‍ഷിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ചെയര്‍മാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി ശുപാര്‍ശ ചെയ്താലേ ലൈസന്‍സ് ലഭിക്കൂ.



അതേസമയം യൂണിറ്റ് ആരംഭിക്കാനായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വൈന്‍ എത്തുന്നത്. മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണിത്.


എഥനോള്‍ ഉത്പാദനം വൈകും അതേസമയം പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും നിര്‍മ്മിക്കാനുള്ള പ്രധാന നടപടികള്‍ തുടങ്ങിയില്ല. ലാബ് ജോലികള്‍ നടക്കുന്നുണ്ട്. ഇതിന് രണ്ട് കോടി അനുവദിച്ചെങ്കിലും ഗവേഷണ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയ വിഭവങ്ങളാണ് ഉപയോഗിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends