ബൈക്കിലെത്തിയ രണ്ടു പേര്‍ യുവാവിനെ ആദ്യം ഇടിച്ച് തള്ളിയിട്ട് കല്ലുകൊണ്ടും വടികൊണ്ടും തലക്കടിച്ചു... ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ മറ്റൊരാള്‍ക്കായി അന്വേഷണം തകൃതിയില്‍

ബൈക്കിലെത്തിയ രണ്ടു പേര്‍ യുവാവിനെ ആദ്യം ഇടിച്ച് തള്ളിയിട്ട് കല്ലുകൊണ്ടും വടികൊണ്ടും തലക്കടിച്ചു... ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് 28കാരനെ കഴുത്ത് മുറിച്ചും കല്ലുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ടുപേര്‍ യുവാവിനെ തലക്കടിക്കുന്നതും കഴുത്ത് മുറിക്കുന്നതും കാണാം. ഭയന്ന നാട്ടുകാര്‍ അകന്നു നിന്ന് സംഭവം കാണുന്നുണ്ട്.
ബൈക്കിലെത്തിയ രണ്ടുപേര്‍ യുവാവിനെ ആദ്യം ഇടിച്ച് തള്ളിയിട്ട ശേഷം കല്ലുകൊണ്ടും വടികൊണ്ടും തലക്കടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു. മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചെങ്കിലും സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് പൊലീസെത്തുമ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടായിരുന്നു. ഇയാളെ ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നരേന്ദ്ര എന്ന ബണ്‍ടിയാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഡല്‍ഹിയിലും അയല്‍ പ്രദേശങ്ങളിലും കുപ്രസിദ്ധനായ കുറ്റവാളിയാണ് ബണ്‍ടി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമികളെയും തിരിച്ചറിഞ്ഞു.
രാഹുല്‍ കാലി, രോഹിത് കാലി എന്നീ സഹോദരങ്ങളാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. ഇരുവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
മയക്കുമരുന്നിന് പണം വേണമെന്ന് രാഹുലിനോട് ബണ്‍ടി ആവശ്യപ്പട്ടിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴിവെച്ചത്. രാഹുല്‍ സഹോദരനൊപ്പം എത്തി ബണ്‍ടിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ കാലിയെ അറസ്റ്റ് ചെയ്തു. രോഹിതിന് വേണ്ടി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് .
" f
https://www.facebook.com/Malayalivartha
























