Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്നു.. സംസ്ഥാനത്തെ രോഗപ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തക‌ർ നി‌ർബന്ധമായും കരുതൽ ഡോസ് വാക്‌സിനെടുക്കണം! വയോജനങ്ങൾ, കിടപ്പ് രോഗികൾ എന്നിവരെ സംരക്ഷിക്കാനുള‌ള പ്രവർത്തനങ്ങൾ നടത്തണം.. രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും സ്വീകരിക്കാത്തവർ തീർച്ചയായും വാക്‌സിനേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി

04 JUNE 2022 03:18 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുകയാണ്. കർണാടകയെ ആശങ്കയിലാക്കി കൊവിഡ് രോഗപടർച്ച. ഇന്നലെ ആയിരത്തി അഞ്ഞൂറിലേറെ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കർണാടകയില്‍ രോഗപടർച്ച കുത്തനെ കൂടുകയാണ്. എന്നാൽ കേരളത്തിലും കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ആയിരത്തിന് മുകളിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 6793 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3998 പേരും ബെംഗളൂരു നഗരത്തിലുള്ളവരാണ്. ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേരുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബംഗളൂരു നഗരത്തില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6179 ആയി. ഇന്നലെ മാത്രം 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 272 ആയി. രോഗം ഗുരുതരമായ 161 പേർ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം കേരളത്തിൽ 11 ജില്ലകളിൽ കൊവിഡ് കണക്കുകൾ ഉയരുകയാണ്. ഇതിൽത്തന്നെ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്നതായാണ് വിവരം. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളുള‌ളവർ പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
സംസ്ഥാനത്തെ രോഗപ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തക‌ർ നി‌ർബന്ധമായും കരുതൽ ഡോസ് വാക്‌സിനെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വയോജനങ്ങൾ, കിടപ്പ് രോഗികൾ എന്നിവരെ സംരക്ഷിക്കാനുള‌ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്‌സിനും പ്രിക്കോഷൻ ഡോസും സ്വീകരിക്കാത്തവർ തീർച്ചയായും വാക്‌സിനേഷൻ നടത്തണമെന്ന് മന്ത്രി പറഞ്ഞു. രണ്ട് ഡോസും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാലേ രോഗത്തിനെതിരെ ഫലം ലഭിക്കൂ.

മാസ്‌ക് കൃത്യമായി ധരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഒന്നിലേറെ രോഗമുള‌ളവർക്കുമാണ് കൊവിഡ് പിടിപെടാൻ സാദ്ധ്യത കൂടുതൽ. നിലവിൽ സംസ്ഥാനത്തെ ടിപിആർ 10 ശതമാനത്തിനടുത്താണ്. 9.46 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 1370 കേസുകളാണ് വെള‌ളിയാഴ്‌ച കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends