എല്ലാവരേയും കൊന്നൊടുക്കുന്നു! ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്നു.. കശ്മീരില്‍ 1990നേക്കാള്‍ അതിഭീകര അവസ്ഥ; കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

കശ്മീര്‍ താഴ്വരയില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. കാരണം, താഴ്വര വിട്ട് പോകുന്ന കുടുംബങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞാണ് പലായനം ചെയ്യുന്നത്. 30 മുതല്‍ 40 കുടുംബങ്ങളാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീനഗര്‍ വിട്ടിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിലുള്ള ഒരു ജീവനക്കാരനെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഈ നടുക്കുന്ന റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല പരിഭ്രാന്തരായ നിരവധി ജീവനക്കാര്‍ നിലവില്‍ താഴ്വരയിലെ തീവ്രവാദി ആക്രമണങ്ങളുടെ മോശമായ അവസ്ഥ ഉയര്‍ത്തിക്കാട്ടുന്നു.
പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.സത്യത്തില്‍ 1990ലെ കശ്മീര്‍ വംശഹത്യയേക്കാള്‍ ഭീകരമായിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ കശ്മീര്‍ എന്നാണ് പറയപ്പെടുന്നത്.
'ഇന്നത്തെ കശ്മീര്‍ 1990കളേക്കാള്‍ അപകടകരമാണ്. എന്തുകൊണ്ടാണ് നമ്മുടെ ജനങ്ങളെ കോളനികളില്‍ പൂട്ടിയിട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്തുകൊണ്ടാണ് ഭരണകൂടം അവരുടെ പരാജയം മറച്ചുവെക്കുന്നത്?, എന്നാണ് ജീവനക്കാരന്‍ ചോദിക്കുന്നത്. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരല്ലെങ്കില്‍, പൗരന്മാര്‍ സുരക്ഷിതരായിരിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന ഭീതിയാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.
അതേസമയം കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഭീകരരുടെ ഭീഷണി ഉണ്ടാകുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ മാസവും പുറത്ത് വന്നിരുന്നു. മാത്രമല്ല ജമ്മുകശ്മീരിലെ പണ്ഡിറ്റുകള്‍ക്കും ആര്‍എസ്എസ് ബിജെപി അനുഭാവികള്‍ക്കുമെതിരെ ഭീകരര്‍ കത്തും അയച്ചിരുന്നു.
'എല്ലാ താമസക്കാരും ആര്‍എസ്എസ് അനുഭാവികളും ഉടന്‍ ഇവിടം വിട്ടു പോവുക, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുക. നിങ്ങളെ എല്ലാവരെയും കൊല്ലും' എന്നെഴുതിയ ഒരു കത്താണ് കോളനിയിലെ പ്രസിഡണ്ടിന് ലഭിച്ചത്. കശ്മീരി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇവിടെ മറ്റൊരു ഇസ്രായേലാക്കി മാറ്റാനാഗ്രഹിക്കുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇവിടെ സ്ഥലമില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പുല്‍വാമയിലെ ഹവാല്‍ ട്രാന്‍സിറ്റ് അക്കമഡേഷനിലെ നിവാസികളെയാണ് കശ്മീര്‍ വിട്ടു പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണി ഉയര്‍ത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണെന്നാണ് പുറത്തുവരുന്ന വിവരം. എത്ര സുരക്ഷയോടെ ജീവിച്ചാക്കാന്‍ ശ്രമിച്ചാലും വിടില്ലെന്നും നിങ്ങള്‍ കൊല്ലപ്പെടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ബിന്ദു കുടുംബങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്നൂ എന്നുള്ള വാര്‍ത്തയും പുറത്തുവരുന്നത്. അതേസമയം കുടുംബങ്ങള്‍ ഇപ്പോള്‍ താഴ്വര വിട്ടുപോകാന്‍ തുടങ്ങിയതിനാല്‍, കാശ്മീര്‍ വിടുന്ന കുടുംബങ്ങള്‍ക്ക് ബനിഹാള്‍ തുരങ്കം വരെ സുരക്ഷ നല്‍കണമെന്ന് കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജമ്മുവിലേക്ക് കൂട്ട കുടിയേറ്റം നടക്കുന്നതിനാല്‍ ബനിഹാള്‍ തുരങ്കം വരെ സുരക്ഷ നല്‍കണമെന്ന് മട്ടനിലെ കശ്മീരി പണ്ഡിറ്റ് പാക്കേജ് ജീവനക്കാര്‍ ഡിസി അനന്ത്‌നാഗിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് രംഗത്തെത്തി. ഭരണകക്ഷി കശ്മീര്‍ ഭരണത്തെ തെറ്റായി കൈകാര്യം ചെയ്തുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ പലായനം ദൗര്‍ഭാഗ്യകരമാണെന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഒരു ബാങ്കര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
1990ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയില്‍ അതിക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
തീവ്രവാദ സംഘടനകളുടെ കല്‍പ്പന പ്രകാരം കശ്മീരി പണ്ഡിറ്റുകളെ, ഹിന്ദുവായതിന്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവമാണ് കശ്മീര്‍ വംശഹത്യ എന്നറിയപ്പെടുന്നത്. ഇന്നും ഒരു ഞെട്ടലോടെ മാത്രമേ അതിനെ ഓര്‍ക്കാനാകൂ. 'ഒന്നുങ്കില്‍ മതപരിവര്‍ത്തനം ചെയ്യുക, അല്ലെങ്കില്‍ മരിക്കുക, അതുമല്ലെങ്കില്‍ ഓടിയൊളിക്കുക' ഇതായിരുന്നു തീവ്രവാദികള്‍ പണ്ഡിറ്റുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഈ ഭീഷണിയുടെ ഫലമായി നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ കശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്ത.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട പരിഗണന അവര്‍ക്ക് നല്‍കിയില്ലെങ്കില്‍ 1990ലെ സംഭവങ്ങളേക്കാള്‍ വലിയ ദുരന്തം അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍ വരുന്നത്.
https://www.facebook.com/Malayalivartha
























