ആര്യനാട് പോലീസ് സ്റ്റേഷനില്‍ വീണ്ടും ആത്മഹത്യാ ഭീഷണി, ബാത്ത്‌റൂമിന്റെ ടൈല്‍ പൊളിച്ച് കൈമുറിച്ചു; രക്തംവാര്‍ന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പോലീസ് സ്റ്റേഷനില്‍ വീണ്ടും ആത്മഹത്യാ ശ്രമം. മയക്കുമരുന്ന്, കഞ്ചാവ്, എന്നിവയടക്കമുള്ള വിവിധ കേസുകളില്‍ പ്രതിയായ ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 24 വയസുള്ള ഇയാള്‍ കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുഞ്ഞുമോന്‍ ജയിലിനകത്തെ ബാത്ത്‌റൂമില്‍ കയറി ടൈല്‍ ഇളക്കിയെടുത്താണ് ഞരമ്പ് മുറിച്ചത് എന്നാണ് വിവരം. തുടര്‍ന്ന് രക്തം വാര്‍ന്നതോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ചികിത്സ നല്‍കി തിരിച്ച് ജയിലിലടക്കുകയും ചെയ്തു. ഭാര്യയുടെ വീടിന് അടുത്തുള്ള സ്ത്രീയുടെ മാല ക്വട്ടേഷന്‍ നല്‍കി മോഷ്ടിച്ച കേസില്‍ ഇയാളും ഭാര്യയും പോലീസിന്റെ പിടിയിലാവുകയാണ് ഉണ്ടായത്.
കുഞ്ഞുമോന്റെ ഭാര്യയുടെ മാല നേരത്തെ പണയം വച്ചിരുന്നു. ഇതെടുക്കാനാണ് അയല്‍വാസിയുടെ സ്വര്‍ണം മോഷ്ടിച്ച് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് നല്‍കുന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇവരില്‍ ഒരാളെയും ഇപ്പോള്‍ പിടിച്ചിട്ടുണ്ട്.
അതേസമയം ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. നേരത്തെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചിരുന്നു. പാലോട് പച്ച സ്വദേശി ഷൈജുവാണ് മരിച്ചത്. ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു.
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നു. പൊലീസുകാര്‍ തീ കെടുത്തിയത് ഏറെ പരിശ്രമത്തിനൊടുവിലാണ്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 25ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പുത്തൂര്‍ സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നു. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കുടുംബവീട്ടില്‍ ഉണ്ടെന്ന് പൊലീസുകാര്‍ അറിയിച്ചു. പുത്തൂര്‍ സ്റ്റേഷനിലും ആത്മഹത്യാശ്രമം നടത്തിയിരുന്നു. പിന്നാലെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാള്‍ ആര്യനാട് സ്റ്റേഷനിലെത്തിയത്.
https://www.facebook.com/Malayalivartha



























