ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വിജിലന്‍സ് വീണ്ടും നോട്ടിസ് നല്കി

ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും നോട്ടിസ് നല്‍കി. ഈ മാസം 25 ന് ഹാജരാകണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് നോട്ടിസ് കൈമാറിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും സരിത്തിന് വിജിലന്‍സ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലന്‍സ് എസ്പിക്ക് സരിത്ത് ഇമെയില്‍ അയച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സരിത്തിന് വിജിലന്‍സ് നോട്ടിസ് നല്‍കിയത്.
ജയിലില്‍ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.
https://www.facebook.com/Malayalivartha
























