ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് , രാവിലെ 11ന് മന്ത്രി വി.ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ ഫല പ്രഖ്യാപനം നടത്തും, 12 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം ലഭ്യമാകും

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം. രാവിലെ 11ന് മന്ത്രി വി.ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ ഫല പ്രഖ്യാപനം നടത്തും. 12 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം അറിയാം. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.
കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തിയത്.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍: www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in. PRD Live , SAPHALAM2022 , iExams മൊബൈല്‍ ആപ് വഴിയും ലഭ്യമാണ്.
അതേസമയം സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച പ്രഖ്യാപിച്ചേക്കും.
https://www.facebook.com/Malayalivartha
























