അന്താരാഷ്ട്ര യോഗാദിനം ഇന്ന്..... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ യോഗ പരിപാടികള്‍ സംഘടിപ്പിക്കും , മൈസൂരുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്, തിരുവനന്തപുരത്തെ പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും

അന്താരാഷ്ട്ര യോഗാദിനം ഇന്ന്..... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ യോഗ പരിപാടികള്‍ സംഘടിപ്പിക്കും , മൈസൂരുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്, തിരുവനന്തപുരത്തെ പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും.
മനുഷ്യന്റെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് പ്രാചീനക്കാലം മുതല്‍ ഇന്ത്യയില്‍ പരിശീലിച്ച് വരുന്ന ഒന്നാണ് യോഗ. എല്ലാ വര്‍ഷവും ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്.
സംസ്‌കൃത വാക്കായ യുജില്‍ നിന്നാണ് യോഗ എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യന്റെ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ഇപ്പോള്‍ ലോകത്തെമ്പാടും യോഗ പരീശീലിക്കുന്നുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്ന പരിശീലന മുറയാണ് യോഗ.
അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും വിപുലമായ യോഗ പരിപാടികള്‍ സഘടിപ്പിക്കുന്നു. കോഴിക്കോട് തളിക്ഷേത്ര പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കും.
തിരുവനന്തപുരത്തെ പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്താണ് പരിപാടി. കേന്ദ്ര മന്ത്രിക്ക് പുറമെ ബിജെപി നേതാക്കളായ പി.സുധീര്‍, ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പങ്കെടുക്കും.
കാസര്‍ഗോഡ് എ.പി.അബ്ദുള്ളക്കുട്ടി, കൊല്ലത്ത് കുമ്മനം രാജശേഖരന്‍, കോട്ടയം എ.എന്‍.രാധാകൃഷ്ണന്‍, ഇടുക്കിയില്‍ സി.കൃഷ്ണകുമാര്‍ , പത്തനംതിട്ട ജോര്‍ജ് കുര്യന്‍, കോഴിക്കോട് എം.ടി.രമേശ് എന്നിവരും ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും
മൈസൂരുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവില്‍ 15,000 പേര്‍ യോഗാഭ്യാസങ്ങളില്‍ പങ്കാളികളാകും.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ മുന്‍നിര്‍ത്തി 75 കേന്ദ്രങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.വാഗാ അതിര്‍ത്തിയില്‍ കേന്ദ്രമന്ത്രി അജയ് ഭട്ടാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രമിങ്ങനെ.....
2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെട്ടു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാനായി കഴിയുമെന്നും നിരവധി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ മനസിലാക്കിയതോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. അതിന് പിന്നാലെ 2015 ഏപ്രില്‍ 29 ന് യോഗ ദിനത്തിനായി പ്രത്യേകം തയാറാക്കിയ ലോഗോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രകാശനം ചെയ്യുകയും ചെയ്തു.
യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാള്‍ക്ക് മരുന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റുമെന്നാണ് യോഗാചാര്യന്മാരുടെ അഭിപ്രായം. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, മാനസികസംഘര്‍ഷം എന്നിങ്ങനെയുള്ള എല്ലാ ജീവിതശൈലീ രോഗങ്ങള്‍ക്കും യോഗ ഒരു പരിഹാരമാണ്. മെഡിറ്റേഷന്‍ അഥവാ ധ്യാനമാണ് യോഗയില്‍ ഏറ്റവും പ്രധാനമായുള്ളത്.
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനമെന്നും അഭിപ്രായമുണ്ട്. മനസ്സിനെ ശാന്തതയിലെത്തിക്കാന്‍ ധ്യാനത്തിന് സാധിക്കും. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിലെത്തിക്കാന്‍ സാധിക്കും. മനസ്സിനെ നിയന്ത്രിക്കാനായാല്‍ രോഗങ്ങളെയും നിയന്ത്രിക്കാം.
2022 ലെ അന്താരാഷ്ട്ര യോഗ ദിനം പങ്ക് വെക്കുന്ന സന്ദേശം മാനവികതയ്ക്കായി യോഗ പരിശീലിക്കാം എന്നതാണ്. അംഗ വൈകല്യം ഉള്ളവര്‍ ട്രാന്‍സ്ജെന്‍ഡര്‍, സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക യോഗാദിന പരിപാടികളും ഇത്തവണ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























