ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജന്‍സി രാഹുലിനെ ചോദ്യം ചെയ്തത്.
ഉച്ചഭക്ഷണത്തിനായി അനുവദിച്ച ഒരു മണിക്കൂര്‍ ഇടവേളയ്ക്കു ശേഷം വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചു. ഇഡി നടപടിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരുന്നു.
ഓഫീസ് ജീവനക്കാരെപ്പോലും കടത്തിവിട്ടില്ല. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും ജന്ദര്‍മന്ദറിലേക്ക് നീങ്ങി. ജന്ദര്‍മന്ദറിലേക്ക് പ്രതിഷേധം മാറ്റാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.
" f
https://www.facebook.com/Malayalivartha
























