കുവൈത്ത് മനുഷ്യക്കടത്തു കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് നിഗൂഢ കഥാപാത്രം... പോലീസിന് ഇയാളുടെ വീട് കണ്ടെത്താനായില്ല, അന്വേഷണത്തില്‍ പരിചയം ആര്‍ക്കുമില്ല, ഗാസലിയെന്ന് അറിയപ്പെടുന്ന മജീദ് യഥാര്‍ഥത്തില്‍ ആരാണെന്ന സംശയം ബലപ്പെടുന്നു...

കുവൈത്ത് മനുഷ്യക്കടത്തു കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) നിഗൂഢ കഥാപാത്രം. മജീദിനെക്കുറിച്ച് അന്വേഷിക്കാനായി തളിപ്പറമ്പിലെത്തിയ പൊലീസിനെ ഇയാളുടെ വീടു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തില്‍ ഇയാളെ പരിചയമുള്ള ആരെയും തളിപ്പറമ്പില്‍ കണ്ടെത്തിയില്ല. ബന്ധുക്കളോ സഹപാഠികളോ ഇല്ല.
ഇതോടെ ഗാസലിയെന്ന് അറിയപ്പെടുന്ന മജീദ് യഥാര്‍ഥത്തില്‍ ആരാണെന്ന സംശയം ബലപ്പെടുന്നത്. ഈ രണ്ടു പേരുമല്ലാത്ത മറ്റൊന്നാണോ ഇയാളുടെ യഥാര്‍ഥ പേരെന്നും സംശയമുണ്ട്. പാസ്‌പോര്‍ട്ട് രേഖകളും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല, വിദേശത്ത് മജീസ് എവിടെയാണെന്നും അറിയാന്‍ കഴിയുന്നില്ല.
കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ മജീദിനെ സംബന്ധിക്കുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha
























