കാടു വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് .... ചക്ക മണം പിടിച്ചെത്തിയ ഒറ്റയാന്‍ പ്ലാവും തെങ്ങും പിഴുതു തള്ളി, ഭീതിയോടെ ജനങ്ങള്‍

കാടു വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് .... ചക്ക മണം പിടിച്ചെത്തിയ ഒറ്റയാന്‍ പ്ലാവും തെങ്ങും പിഴുതു തള്ളി, ഭീതിയോടെ ജനങ്ങള്‍.
കുരുമ്പന്‍മൂഴി കൊല്ലംപറമ്പില്‍ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുന്‍പും കാട്ടാനയിറങ്ങി തെങ്ങുകള്‍ നശിപ്പിച്ചിരുന്നു. കുരുമ്പന്‍മൂഴി, മണക്കയം ഭാഗങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
അടുത്തിടെ ഇവിടെ അവശ നിലയില്‍ കണ്ട ആന ചരിഞ്ഞിരുന്നു. കാടുവിട്ടു തുടരെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. സന്ധ്യക്കു ശേഷം വീടുകള്‍ക്കു പുറത്തിറങ്ങാന്‍ അവര്‍ ഭയപ്പെടുന്നു.
https://www.facebook.com/Malayalivartha
























