ആലുവയില്‍ നിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ 2 സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് അധികൃതര്‍ നിയമനടപടി തുടങ്ങി....

ആലുവയില്‍ നിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ 2 സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് അധികൃതര്‍ നിയമനടപടി തുടങ്ങി.
ഇവര്‍ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാന്‍ പോയ സ്വകാര്യ ആംബുലന്‍സുമായോ ബന്ധമില്ലാത്തവര്‍ വൃക്ക എടുത്തുകൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന പിജി ഡോക്ടര്‍മാര്‍ പിന്നാലെ പോയെങ്കിലും പെട്ടി നല്‍കാന്‍ ഇവര്‍ തയാറായില്ലെന്നും വിഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അധികൃതര്‍ . വൃക്കയുമായി ഇവര്‍ വഴിയറിയാതെ നില്‍ക്കുന്നതും തിയറ്റര്‍ മാറിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ആംബുലന്‍സ് എത്തുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാനായി പൊലീസ് സുരക്ഷയും ഇല്ലായിരുന്നു.
"
https://www.facebook.com/Malayalivartha
























