64,000 രൂപ കടം തരാനുള്ള വ്യക്തിയെ തട്ടികൊണ്ടുപ്പോയി അതിക്രൂരമായി മർദിച്ച് കാട്ടാളന്മാർ; കൈകൾ കൂട്ടിക്കെട്ടി മർദിക്കുന്ന ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചു കൊടുത്തു; നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി മർദിച്ചു; രാവിലെയായപ്പോൾ കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് മർദിച്ചു; വായുവും വെളിച്ചവും കടക്കാത്ത മുറിയിൽ പൂട്ടിയിട്ട് പ്രതികൾ പോയി; തിരിച്ചെത്തിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച്ച! 12 ദുഷ്ടടന്മാരെ പിടികൂടി പോലീസ്

കോട്ടയ്ക്കൽ വില്ലൂർ പള്ളിത്തൊടിയിൽ മുജീബ് റഹ്മാനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട് പ്രതികൾ മുജീബ് റഹ്മാനെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. അതുകൊണ്ടാണ് മുജീബ് ആത്മഹത്യ ചെയ്തെന്നതാണ് കേസ്. ഒന്നാം പ്രതി ഷഹദിന്റെ മഞ്ചേരി 32ലെ ഹാർഡ്‌വെയർ കടയിലെ ജീവനക്കാരനായിരുന്നു മറ്റൊരു പ്രതിയായ ഷബീർ അലി.
അബ്ദുൽ അലിയും ജാഫറും മഞ്ചേരി ടൗണിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു. മരിച്ച മുജീബ് റഹ്മാൻ വെൽഡിങ് ഉൾപ്പെടെ ഇൻഡസ്ട്രിയൽ ജോലികൾ കരാറെടുക്കുന്ന ആളാണ്. 2 മാസം മാസം മുന്നേ ഷഹദിന്റെ ഹാർഡ്‌വെയർ കടയിൽ നിന്ന് വെൽഡിങ് സാമഗ്രികളും മറ്റും വാങ്ങിയ ഇനത്തിൽ 64,000 രൂപ മുജീബിന് കടം വന്നു. അബ്ദുൽ അലിക്കും മുജീബ് പണം കൊടുക്കാനുണ്ട്. കുഞ്ഞഹമ്മദിന്റെ സ്റ്റോറിൽ നിന്ന് വാടകയ്ക്കെടുത്ത വെൽഡിങ് യന്ത്രവും തിരിച്ചു കൊടുത്തില്ലെന്ന് മുജീബിനെതിരെ പരാതി നൽകിയിട്ടുണ്ട്.
എല്ലാവരും മുജീബിനെ അന്വേഷിച്ചു. പക്ഷേ താമസം മാറ്റിയതിനാൽ കണ്ടെത്താനായില്ല. ഷഹദ് സുഹൃത്തുക്കളുമായി ചേർന്ന് മുജീബിനെ പിടിച്ചുകൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു . ഇയാളെ കണ്ടുപിടിക്കാൻ അബ്ദുൽ അലി, ജാഫർ എന്നിവർക്ക് 10,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. ഓമാനൂരിൽ മുജീബിന്റെ താമസ സ്ഥലം ഇരുവരും മനസ്സിലാക്കുകയും ചെയ്തു .
17ന് ഉച്ചയ്ക്ക് 3.30ന് അബ്ദുൽ അലി, മുജീബിന്റെ ജോലിസ്ഥലത്തെത്തി പണമാവശ്യപ്പെടുകയുണ്ടായി. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാത്രി 7ന് ഓമാനൂരിൽനിന്ന് മുജീബിനെ പിടികൂടി കൈകൾ കൂട്ടിക്കെട്ടി മർദിച്ചു. രാവിലെ പണം എത്തിച്ചുതരാമെന്ന് അറിയിച്ചിട്ടും മർദനം തുടർന്നു.
നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി മർദിച്ചു. കൈകൾ കൂട്ടിക്കെട്ടിയ മുജീബിന്റെ ദൃശ്യം ഭാര്യ പാണ്ടിക്കാട് സ്വദേശിനി പുലിക്കോട്ടിൽ രഹ്നയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു . 4.30ന് മുജീബിനെ കാറിൽ കയറ്റി മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ എത്തിക്കുകയും ചെയ്തു . കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് മർദിച്ചു .
വായുവും വെളിച്ചവും കടക്കാത്ത മുറിയിലാണ് പൂട്ടിയിട്ടത്. രാവിലെ 10ന് ഫാസിൽ തിരിച്ചെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഷഹദും ചേർന്ന് മൃതദേഹം കെട്ടഴിച്ച് നിലത്തുകിടത്തി തുണിയിട്ടു മൂടി.
കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ വഴിയില്ലാതെ ഇനിയും പീഡിപ്പിക്കുമെന്ന് കരുതി തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. മമ്പാട് സുലു ക്ലോത്ത് കാസിൽ ഉടമ മഞ്ചേരി കാരക്കുന്നിലെ മൂലത്ത് അബ്ദുൽ ഷഹദ് (ബാജു–23), നടുവൻതൊടിക ഫാസിൽ (23), കൊല്ലേരി മുഹമ്മദ് മിഷാൽ (22) ചിറക്കൽ മുഹമ്മദ് റാഫി (23), പയ്യൻ ഷബീബ് (28), പുൽപറ്റ ചുണ്ടാംപുറത്ത് ഷബീർ അലി (23),
മരത്താണി മേച്ചേരി മുഹമ്മദ് റാഫി (27), മംഗലശ്ശേരി നമ്പൻകുന്നൻ മർവാൻ (23), കാരാപറമ്പൻ വള്ളിപ്പാടൻ അബ്ദുൽ അലി (36), നറുകര പുത്തലത്ത് ജാഫർ, (26), മഞ്ചേരിയിലെ വാടകസ്റ്റോർ ഉടമ കിഴക്കേത്തല പെരുംപള്ളി കുഞ്ഞഹമ്മദ് (56), മകൻ മുഹമ്മദ് അനസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ പി.വിഷ്ണുവാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്. ഒരു പ്രതി ഒളിവിലാണ്. ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. ഒരു പ്രതി ഒളിവിലാണ്.
https://www.facebook.com/Malayalivartha
























