മൂന്നു തൊഴിലാളികളെ തീവച്ചു കൊന്ന കേസ്: തമിഴ്‌നാട് സ്വദേശിയ്ക്ക് വധശിക്ഷ

ശമ്പളത്തര്‍ക്കത്തെത്തുടര്‍ന്നു തമിഴ്‌നാട്ടുകാരായ മൂന്നു തൊഴിലാളികളെ തീവച്ചു കൊന്ന കേസില്‍ കരാറുകാരനായ തമിഴ്‌നാട് സ്വദേശി തോമസ് ആല്‍വാ എഡിസണ് വധശിക്ഷ. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഫെബ്രുവരി 22നായിരുന്നു സംഭവം. തൂത്തുക്കുടി സ്വദേശികളായ വിജയ്, സുരേഷ്, ഡെഫി എന്നിവരാണ് മരിച്ചത്.
ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലി നടത്തുന്ന തോമസ് ആല്‍വാ എഡിസണ്‍, ശമ്പളക്കുടിശ്ശികയായി 14,000 രൂപ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ രാത്രിയില്‍ വാക്ക് തര്‍ക്കം നടന്നു. തുടര്‍ന്ന് രാത്രി ഒരു മണിയോടെ തോമസ് ആല്‍വാ എഡിസണ്‍ ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. രണ്ട് വര്‍ഷം നീണ്ട വിചാരണക്കെടുവിലാണ് അഡീ. സെഷന്‍സ് ജഡ്ജി കെ ശരത്ചന്ദ്രന്‍ ശിക്ഷ വിധിച്ചത്.
കരാറുകാരനായ തോമസും നാല് തൊഴിലാളികളും ഇവിടെയുള്ള വാടകക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു താമസം. കാവേരി ബില്‍ഡ് ടെക് എന്ന കമ്പനിയില്‍ റൂഫ് സീലിങ് ജോലികള്‍ക്കായി എത്തിയതായിരുന്നു നാലു പേരും. തോമസിന്റെ കീഴില്‍ ജോലിയെടുത്ത് തുടങ്ങിയിട്ട് 20 ദിവസമായി. വെള്ളിയാഴ്ച രാത്രി നാല് പേരും തോമസിനൊപ്പം മുറിയിലിരുന്ന് മദ്യപിക്കുന്നതിനിടെ തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്ന കാര്യം പറഞ്ഞു.
ഇത് വരെ പണിയെടുത്തതിന്റെ കൂലിയായി 14,000 രൂപ നല്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം നല്കാന്‍ തയാറാകാതിരുന്ന തോമസ് തൊഴിലാളികളുമായി വഴക്കിട്ട് പുറത്തു പോയി. മദ്യലഹരിയില്‍ തിരികെയെത്തിയ തോമസ് തൊഴിലാളികളുമായി വീണ്ടും വഴക്കടിച്ചുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ തോമസിനെ മുറിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു. ഇതില്‍ ക്ഷുഭിതനായ തോമസ് പുറത്തു പോയി പെട്രോള്‍ വാങ്ങിയ ശേഷം മുറിയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha