വയനാട്ടിലുമില്ല ഡല്‍ഹിയിലും... സംസ്ഥാനങ്ങള്‍ ഒന്നൊന്നായി കൈവിടുമ്പോള്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്; രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍; ഇത്രയും നിര്‍ണയാക യോഗം നടക്കുമ്പോഴും രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുന്നതില്‍ അമര്‍ഷം

മഹാരാഷ്ട്രയില്‍ ശിവസേനയുമായി പങ്കിട്ടിരുന്ന അധികാരം പോയി. ഗോവയില്‍ കണ്ട എംഎല്‍എമാരെല്ലാം ബിജെപിലേക്ക് പോയി. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ വാഴ വച്ചു. അങ്ങനെ സംഭവ ബഹുലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നടക്കുകയാണ്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം.
അതേസമയം, പാര്‍ട്ടി യോഗം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ചയേ രാഹുല്‍ തിരിച്ചെത്തൂ. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ പങ്കെടുക്കില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്.
രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളെ ബിജെപി നിരന്തരം വിമര്‍ശിച്ചിരുന്നു.
ഗോവയില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമതനീക്കം ശക്തമാകുന്നതിനിടെയാണ് രാഹുലിന്റെ വിദേശയാത്ര. നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുലിന്റെ വിദേശയാത്രകള്‍ നേരത്തെയും വിവാദമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രതിസന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പും വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനാരിക്കെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. കോണ്‍ഗ്രസിന്റെ 'ഭാരത് ജോദോ യാത്ര'യെ കുറിച്ചും ചര്‍ച്ചയുണ്ടാവും.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലൈ 21 ന് ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച സമന്‍സ് അയച്ചു. 75 കാരിയായ കോണ്‍ഗ്രസ് നേതാവ് കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് നേരത്തെ കത്തയച്ചിരുന്നു.
കോവിഡും ശ്വാസകോശ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു, എന്നതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 23 ന് ഹാജരാകാന്‍ ഇ.ഡി നല്‍കിയ നോട്ടീസിലെ ആവശ്യം മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കാനുള്ള അപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുകയും ജൂലൈ അവസാന വാരം ഹാജരായി മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജൂണ്‍ 8 ന് ഹാജരാകാന്‍ സോണിയ ഗാന്ധിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഹാജരായിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ജൂണ്‍ 12 നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 20ന് സോണിയയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ കേസില്‍ മകനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസത്തിനിടെ 54 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് യോഗവും രാഹുല്‍ ഗാന്ധിയുടെ വിദേശ പര്യടനവും.
"
https://www.facebook.com/Malayalivartha


























