ഒരു കെട്ടിടം നിർമിച്ച് കഴിഞ്ഞാൽ അതിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ ശക്തമാകും; എല്ലാവർക്കും അതിനോട് യോജിക്കാൻ കഴിഞ്ഞെന്ന് വരില്ല; അത് സർവസാധാരണമായ കാര്യമാണ്; എല്ലാവരുടെയും കാഴ്ചപ്പാടുകളെ മാനിക്കുന്നുണ്ട്; പക്ഷേ ഇത്തരം രൂപകൽപനകൾ തയ്യാറാക്കായിത് വിദഗ്ധരാണെന്ന് നാം ഓർക്കണം; അശോകസ്തംഭ വിഷയത്തിൽ പ്രതികരണവുമായി ഗവർണ്ണർ

അശോകസ്തംഭവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുകയാണ്. വളരെ നിർണ്ണായകമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . ഈ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്ന് ഗവർണർ പറഞ്ഞു. പാർലമെന്റിൽ സ്ഥാപിച്ച അശോകസ്തംഭം രൂപകൽപ്പന ചെയ്തത് വിദഗ്ധരാണ്.
അതുകൊണ്ട് തന്നെ തന്നെപ്പോലെ ഒരാൾക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. ഒരു കെട്ടിടം നിർമിച്ച് കഴിഞ്ഞാൽ അതിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ ശക്തമാകും. എല്ലാവർക്കും അതിനോട് യോജിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത് സർവസാധാരണമായ കാര്യമാണ്. എല്ലാവരുടെയും കാഴ്ചപ്പാടുകളെ മാനിക്കുന്നുണ്ട് .
പക്ഷേ ഇത്തരം രൂപകൽപനകൾ തയ്യാറാക്കായിത് വിദഗ്ധരാണെന്ന് നാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു . സാധാരണക്കാരനായ തന്നെ പോലൊരാൾക്ക് ഒരിക്കലും അതിന്റെ രൂപകൽപനയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ഗവർണർ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
അശോകസ്തംഭം രാജ്യത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ ശിൽപി സുനിൽ ദിയോർ പ്രതികരിച്ചിരുന്നു. സ്തംഭത്തിലെ സിംഹത്തിന്റെ മുഖഭാവം വ്യത്യസ്തമായി കാണാൻ കാരണം ഫോട്ടോ പകർത്തിയ ക്യാമറയുടെ ആംഗിളിൽ വന്ന വ്യത്യാസമാണ്. ചിത്രം താഴെ നിന്ന് പകർത്തിയത് കൊണ്ട് മുഖത്തെ വികാരങ്ങൾ വന്യമായി തോന്നുകയാണ്.
വായ വലുതായി കാണപ്പെടുന്നുണ്ടെന്നും ദിയോർ വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അശോക സ്തംഭത്തിന്റെശിൽപികളിൽ ഒരാൾ നേരിട്ടെത്തി വിശദീകരണം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























