എല്ലാം മണ്ണിനടിയിലായി... തൃശൂരില്‍ കനത്ത മഴയില്‍ വീട് പൂര്‍ണമായി മണ്ണിനടിയിലായി..... അധികൃതരുടെ നിര്‍ദ്ദേശത്താല്‍ രാത്രിയില്‍ ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ വീട്ടുകാര്‍ രക്ഷപ്പെട്ടു, നിമിഷനേരം കൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു, ആ കാഴ്ച ദയനീയ കാഴ്ചയായി

കനത്ത മഴയില്‍ കുന്നിടിഞ്ഞു വീണാണ് വീട് പൂര്‍ണമായി മണ്ണിനടിയിലായത്. പറമ്പന്‍തളി കാമ്പ്രത്ത് കാഞ്ഞിരത്തിങ്കല്‍ ബാബുവിന്റെ ചെറിയ കോണ്‍ക്രീറ്റ് വീടാണു മണ്ണുമൂടിയത്. പുലര്‍ച്ചെ രണ്ടിനാണു 40 അടി ഉയരത്തില്‍ നിന്നു കുന്നിടിഞ്ഞത്.
അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്, ബാബുവും ഭാര്യയും 2 മക്കളും രാത്രി 10.30നു ബന്ധുവീട്ടിലേക്കു മാറിയതുകൊണ്ടു രക്ഷപ്പെട്ടു. ഏതാനും ദിവസം മുന്‍പ് മുകളില്‍നിന്ന് ഒരു കല്ല് നിലംപതിച്ചിരുന്നു.
കുന്നിനു മുകളില്‍ ചെറിയ വിള്ളലും ഉണ്ടായി. ഇതേത്തുടര്‍ന്നാണു കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും ഇവരോടു മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചത്. ടിവിയും റഫ്രിജറേറ്ററും ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍, 2 സ്‌കൂട്ടര്‍, ഫര്‍ണിച്ചര്‍, പാത്രം, വസ്ത്രം, രേഖകള്‍ തുടങ്ങിയവയെല്ലാം മണ്ണിനടിയിലായി.
നിമിഷ നേരം കൊണ്ട് കുടുംബത്തിന്റെ എല്ലാം തകര്‍ന്നടിഞ്ഞു. മരത്തിന്റെ വേരുകള്‍ക്കടിയിലൂടെയും വിള്ളലുകളിലൂടെയും മഴവെള്ളം ഇറങ്ങി കുതിര്‍ന്നാണു കുന്നിടിഞ്ഞതെന്നു കരുതുന്നു. കുന്നിന്റെ ബാക്കി ഭാഗം ഏത് നിമിഷവും ഇടിഞ്ഞു വീണേക്കാം. മുകളിലെ 5 വീടുകളും അങ്കണവാടിയും താഴെ 7 വീടുകളും അപകടഭീഷണിയിലാണ്.
"
https://www.facebook.com/Malayalivartha