സ്വപ്നയുടെ കള്ളത്തരങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വിടും! സ്വപ്‌നയ്‌ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പുറത്തേക്ക്; സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ രഹസ്യമൊഴി നല്‍കി ഷാജ് കിരണ്‍

സംസ്ഥാനത്തിനാകെ വിലങ്ങുതടിയായി സ്വർണക്കടത്തും അതിന് പിന്നാലെ വന്ന ആരോപണങ്ങളും മാറുകയാണ്. പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഓരോന്നും ഏറെ നിര്ണായകമാകുന്ന സാഹചര്യത്തിൽ അന്വേഷണം കടുപ്പിക്കുകയാണ് അധികൃതർ. ഇപ്പോഴിതാ സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ രഹസ്യമൊഴി നല്‍കിയിരിക്കുകയാണ് ഷാജ് കിരണ്‍.
സ്വപ്‌നയ്‌ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ തന്നെ വ്യക്തമാക്കി. സ്വപ്നയുടെ കള്ളത്തരങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പറഞ്ഞു. സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഷാജ് കിരണ്‍ ആരോപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സിപിഎം നേതാവും ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ സിപി പ്രമോദ് നല്‍കിയ പരാതിയിലാണ് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്താവനകള്‍ നടത്തി സ്വപ്‌ന സുരേഷ് കലാപത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പരാതി ഉയരുന്നത്. ഈ കേസിലാണ് ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മണിക്കൂര്‍ 50 മിനിട്ട് നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് സ്വപ്‌നയ്‌ക്കെതിരായ ഷാജിന്റെ പ്രസ്താവന എന്നത്. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കുകയും ചെയ്യുകയുണ്ടായി.
അതേസമയം, ആദിവാസിയെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടത്. ഇതുകൂടാതെ രണ്ടുപേര്‍ ആള്‍ജ്യാമം നില്‍ക്കുകയും വേണം. രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകാം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുമുണ്ട്.
ഷോളയൂര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട രാമന്റെ പരാതിയിലാണ് അജികൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കേസെടുത്തിരുന്നതെങ്കിലും മറ്റു നടപടികളിലേക്ക് പോലീസ് കടന്നിരുന്നില്ല. ഈ കേസിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്ക് അഗളി പോലീസ് എത്തിയിരിക്കുന്നത് തന്നെ. പട്ടികജാതി/പട്ടിക വര്‍ഗ(അതിക്രമം തടയല്‍)നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























