മരുന്ന് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ക്രമീകരണം ഒരുക്കും; ക്ഷാമമുള്ള ഐ.വി പാരസെറ്റമോൾ, സിറപ്പുകൾ, തുടങ്ങിയവ ആശുപത്രികളിൽ എത്തിക്കും; മരുന്നുശേഖരത്തിൽ നിശ്ചിത ശതമാനം കുറയുമ്പോൾ ഓർഡർ ചെയ്യും; രുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഇതൊക്കെയാണ്; മരുന്ന് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ക്രമീകരണം ഒരുക്കും. ക്ഷാമമുള്ള ഐ.വി പാരസെറ്റമോൾ, സിറപ്പുകൾ, തുടങ്ങിയവ ആശുപത്രികളിൽ എത്തിക്കും. മരുന്നു സംഭരണവും വിതരണവും സമയബന്ധിതമാക്കാൻ കലണ്ടർ ഉണ്ടാകും.
മരുന്നുശേഖരത്തിൽ നിശ്ചിത ശതമാനം കുറയുമ്പോൾ ഓർഡർ ചെയ്യും. നായശല്യം കൂടുന്നതിനാൽ ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ നടപടികളെടുക്കും. ഓഗസ്റ്റിൽ അടുത്ത സാമ്പത്തിക വർഷത്തെ മരുന്ന് സംഭരണം തുടങ്ങും. മരുന്നു കമ്പനികളുടെ ആറുമാസത്തെ കുടിശികയായ 226 കോടി നൽകി കഴിഞ്ഞു.
കാരുണ്യ പദ്ധതിയിൽ 69കോടി രൂപ ആശുപത്രികൾക്ക് അനുവദിച്ചിട്ടുണ്ട്. മരുന്നുപയോഗം കുറവുള്ള ആശുപത്രികളിൽ നിന്ന് ആവശ്യമുള്ളിടത്ത് എത്തിക്കും. ജില്ലകളിൽ ഡെപ്യൂട്ടി ഡി.എം.ഒമാർക്കും മെഡിക്കൽ കോളേജുകളിൽ ആർ.എം.ഒമാർക്കും ചുമതല. ഏകോപനത്തിനും പരിശോധനയ്ക്കും നോഡൽ ഓഫീസർമാർ ഉണ്ട് .
വാർഷിക ഓർഡറിനേക്കാൾ കൂടുതൽ മരുന്നുകൾ ഉപയോഗിച്ച ആശുപത്രികളിൽ അഡിഷണൽ ഇൻഡന്റിലൂടെ മരുന്നു വാങ്ങി നൽകും. വാക്സിൻ എത്തിക്കും. ആവശ്യമുള്ള ആശുപത്രികളിൽ കൂടുതൽ ആന്റി റാബീസ് വാക്സിൻ എത്തിക്കും. എല്ലാ ജില്ലകളിൽ നിന്നും ഈ വാക്സിനുകളുടെ അധിക ഇൻഡന്റ് ശേഖരിച്ച് കൂടുതൽ വാക്സിൻ ലഭ്യമാക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സബ്മിഷനായി ഈ വിഷയം സഭയിൽ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























