അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതല്‍.... 24 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്.... 26-ാമത് ഐ.എഫ്.എഫ്.കെ.യില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ 'ക്ലാരസോള'യാണ് ഉദ്ഘാടനച്ചിത്രം

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതല്‍.... 24 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്.... 26-ാമത് ഐ.എഫ്.എഫ്.കെ.യില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ 'ക്ലാരസോള'യാണ് ഉദ്ഘാടനച്ചിത്രം
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ വനിതാസംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 26-ാമത് ഐ.എഫ്.എഫ്.കെ.യില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജതചകോരവും നേടിയ 'ക്ലാരസോള'യാണ് ഉദ്ഘാടനച്ചിത്രം. മേളയില്‍ ചിത്രത്തിന്റെ രണ്ടുപ്രദര്‍ശനങ്ങളുണ്ടായിരിക്കും. 16-ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിലെ ഉദ്ഘാടനച്ചടങ്ങിനുശേഷമായിരിക്കും പ്രദര്‍ശനം.
26-ാമത് ഐ.എഫ്.എഫ്.കെയില്‍ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത 'കമീല കംസ് ഔട്ട് റ്റുനൈറ്റ്'എന്ന അര്‍ജന്റീനന്‍ ചിത്രവും മേളയിലുണ്ട്.
ലോകസിനിമ, ഇന്ത്യന്‍സിനിമ, മലയാളസിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 17, 18 തീയതികളില്‍ വൈകീട്ട് അഞ്ചിന് ഓപ്പണ്‍ഫോറമുണ്ടാവും.
15ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റാവാം.
മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഫീസ്.
അതേസമയം നവാഗത സംവിധായിക ഐഷ സുല്‍ത്താനയുടെ ആദ്യ ചിത്രം ഫ്‌ലഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയേറ്ററില്‍ ജൂലായ് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദര്‍ശിപ്പിക്കും.
16 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള. പൂര്‍ണമായി ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ' ഫ്‌ലഷ്' കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ' ഫ്‌ലഷ് '. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ.
പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്‌ലഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു.
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിള്‍പോള്‍ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂര്‍ണമായും ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്‌ലഷിനുണ്ട്.
"
https://www.facebook.com/Malayalivartha


























