Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ പോരാടി ഒരു പെണ്‍കുട്ടിയുടെ ഐതിഹാസിക ജീവിത വിജയം. ഡോക്ടറാവാനുള്ള കടമ്പകള്‍ ശ്രുതി കടന്നത് ദൃഢനിശ്ചയത്താല്‍

14 OCTOBER 2015 06:00 PM IST
മലയാളി വാര്‍ത്ത.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴേ ജനങ്ങളുടെ കണ്‍മുമ്പില്‍ തെളിയുന്നത് അവിടുത്തെ കുട്ടികളുടെ ദുരന്തചിത്രങ്ങളാണ്. തെല്ലൊരു നെടുവീര്‍പ്പോടെ മാത്രമേ ആ കുഞ്ഞുങ്ങളെ കാണാനൊക്കൂ. അതില്‍ മുന്നില്‍ നിന്ന ചിത്രം ശ്രുതി എന്ന പെണ്‍കുട്ടിയുടേതാണ്. എന്നാല്‍ അവളെക്കണ്ട് സഹതപിച്ചവര്‍ അറിയാന്‍ ശരീരം പാതി തളര്‍ന്നിട്ടും അവള്‍ നേടിയത് ഐതിഹാസിക ജീവിത വിജയമാണ്. പ്രതിസ്ന്ധികള്‍ അവള്‍ ചവിട്ടുപടികളാക്കുകയായിരുന്നു. എന്‍ഡോള്‍ഫാന്‍ വിഷമഴയില്‍ വൈകല്യത്തോടെ പിറന്നുവീണ പെണ്‍കുട്ടി. വലതുകാലും നടുവില്‍ പിളര്‍ന്നുപോയ നാലുവിരല്‍ മാത്രമുള്ള വലതു കൈപ്പത്തിയുമുള്ള പെണ്‍കുട്ടിയുടെ ചിത്രം മനസാക്ഷി അവശേഷിപ്പിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആ നൊമ്പപ്പെടുത്തുന്ന ചിത്രത്തിലെ കൊച്ചുകുട്ടി ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. വിഷമഴയെ തോല്‍പ്പിച്ച് ജീവിതവിജയം നേടിയിരിക്കയാണ് എന്മകജെ ഗ്രാമത്തിലെ ശ്രുതി എന്ന യുവതി.
എന്‍ഡോസള്‍ഫാനെതിരെ പ്രചരിച്ച പോസ്റ്ററുകളിലെ ഈ കൊച്ചു പെണ്‍കുട്ടി ഇന്ന് നാടിന്റെ അഭിമാനം ഉയര്‍ത്തി ഡോക്ടറാകാന്‍ ഒരുങ്ങുകയാണ്. കര്‍ണ്ണാടക സര്‍ക്കാറിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കുനേടി ബംഗളൂരു ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ബിഎച്ച്എംഎസിന് പ്രവേശനം നേടിയിരിക്കയാണ് എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ നൊമ്പരമായി മാറിയ പെണ്‍കുട്ടി. 
ദുരിതക്കയം താണ്ടി ജീവിതം വിജയം നേടിയ ശ്രുതിയുടെ ജീവിതകഥ എല്ലാമുണ്ടായിട്ടു പരിശ്രമിക്കാന്‍ മടിയന്മാരായവര്‍ക്ക് പാഠമാകേണ്ടതാണ്. എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ ചിത്രത്തില്‍ താനുണ്ടായിരുന്നു എന്ന കാര്യം ചെറുപ്പകാലത്ത് ശ്രുതിക്ക് അറിവുണ്ടായിരുന്നില്ല. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് ഏതോ ഒരു അങ്കിള്‍ വന്ന് തന്റെ ഫോട്ടെയുടുത്തുകൊണ്ടു പോയത് അറിയാമെന്ന് ശ്രുതി വ്യക്തമാക്കുന്നു. പിന്നീടാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ശ്രുതി പറയുന്നു.
ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ചെറുപ്പകാലത്താണ് ശ്രുതി മനസില്‍ ഡോക്ടര്‍ മോഹം ഉറപ്പിച്ചത്. വൈകല്യം സംഭവിച്ച ദേഹം നോക്കി അച്ഛന്‍ താരാനാഥറാവുവിനോടും അമ്മ മീനാക്ഷിയോടും ചോദിക്കുമായിരുന്നു താന്‍ എന്നെങ്കിലും ഡോക്ടറാകുമോ എന്ന്. നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയപ്പോള്‍ ഒടുവില്‍ വിജയം ശ്രുതിയുടെ പക്ഷത്തായി. ജനിച്ചു വീണതാകട്ടെ കൈക്കും കാലിനും വൈകല്യങ്ങളോടെ.
അമ്മ ആദ്യം തന്നെ മരിച്ചു പിന്നീട് രണ്ടാനമ്മയായിരുന്നു ശ്രുതിക്ക് എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നത്. ഏത് കഷ്ടപ്പാടിലും ഒരമ്മയെപ്പോലെ തന്നെ അവര്‍ കൂടെയുണ്ടായിരുന്നു. എന്‍ഡോസള്‍ഫാനെതിരെയുള്ള പോസ്റ്ററുകളിലേക്ക് ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന മുഖമായിരുന്നു ഒരിക്കല്‍ എനിക്ക്. അതിന്‍ തന്നോട് തന്നെ സങ്കടം തോന്നിയിട്ടുണ്ടെന്ന് ശ്രുതിപറയുന്നു. അറിയാനുള്ള പ്രായമായപ്പോള്‍ ആ ചിത്രം വല്ലാതെ വേദനിപ്പിച്ചു. ഞാനും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന് ഇടയ്ക്കിടെ അതെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.


വെപ്പുകാലിന്റെ ബലത്തില്‍ കിലോമീറ്ററുകളോളം നടന്നായിരുന്നു ശ്രുതിയുടെ സ്‌കൂള്‍ ജീവിതം. പുസ്തകങ്ങളുടെ ഭാരം ചുമന്ന് സ്‌ക്കൂളിലെത്തുമ്പോഴേക്കും കാലാകെ നീറും. വൈകിട്ട് വീട്ടിലെത്തി കാലൊന്ന് ഊരിമാറ്റുമ്പോള്‍ വേദനയാല്‍ പുളയും. കൃത്രിമക്കാല്‍ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. ഫംഗസ് ബാധയാല്‍ നീറ്റല്‍ കൂടിയായപ്പോള്‍ പല ദിവസവും സ്‌ക്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ആ വേദനയും എനിക്ക് സന്തോഷമായിരുന്നു. കാരണം എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞ ജീവിതങ്ങള്‍ക്കിടയില്‍ എന്റെ കാലിന്റെയും കൈയുടെയും വൈകല്യം ഒന്നുമല്ല.
പലയിടത്തുനിന്നായി നല്ല പ്രോത്സാഹനം കിട്ടിയപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കരുതെന്ന തീരുമാനമെടുത്തുവെന്നും ശ്രുതി വ്യക്തമാക്കുന്നു. പഠിച്ചു ജോലി വാങ്ങണമെന്ന വാശി ഉണ്ടായത് അങ്ങനെയാണ്. ഇതിനിടെ ശ്രുതിയുടെ ജീവിതത്തിലേക്ക് ജഗദീഷ് എന്ന ചെറുപ്പക്കാരനും വന്നു. കാറഡുക്ക പഞ്ചായത്തിലെ ഒരു സാധാരണ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു ജഗദീഷ്. ജഗദീഷുമായുള്ള പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി.
നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി പഠിച്ചതുകൊണ്ടാവണം പത്താംക്ലാസ്സ് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ വിജയിച്ചു ശ്രുതി. അയല്‍വാസി ഡോക്ടര്‍ വൈഎസ് മോഹന്‍കുമാറിന്റെ പ്രോത്സാഹനത്താല്‍ മുള്ളേരിയ ജിഎച്ച്എസ് സ്‌ക്കൂളില്‍ +2വിന് സയന്‍സ് ഐശ്ചിക വിഷയമായി തിരഞ്ഞെടുത്തു. വീട്ടില്‍ നിന്നും സ്‌ക്കൂളിലേക്ക് ഏറെ ദൂരമുണ്ടായതിനാല്‍ ഐത്തനടുക്കയിലെ ബന്ധുവീട്ടില്‍ നിന്നാണ് പഠിച്ചത്. +2 കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു ജഗദീഷുമായുള്ള വിവാഹം. അന്യജാതിക്കാരനായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് പൂര്‍ണ്ണമായും എതിര്‍ത്തു.

എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ജഗദീഷ് കൈപിടിച്ചുയര്‍ത്തിയതെന്ന് ശ്രുതി ഓര്‍ക്കുന്നു. കഷ്ടപ്പാടിനിടയിലും കൂലിവേലയ്ക്ക് പോയി ജഗദീഷ് ശ്രുതിയെ എന്‍ട്രന്‍സ് കോച്ചിങ്ങിന് പറഞ്ഞുവിട്ടു. ബിഎച്ച്എംഎസിന് മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രുതി ഇപ്പോള്‍. അതിനായി പ്രാര്‍ത്ഥനയോടെ ജഗദീഷും ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (39 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (40 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (48 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends