വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സഹോദരനു പരുക്കേറ്റു. താഴെനെല്ലിയമ്പം ചുള്ളപ്പുര കോളനിയിലെ കൃഷ്ണന്‍ (55) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരന്‍ അപ്പു (59) വിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. എസ്‌റ്റേറ്റില്‍ പുല്ലുചെത്താന്‍ പോയ കൃഷ്ണനെ പന്നി ആക്രമിക്കുന്നതു കണ്ട് സഹോദരന്‍ എത്തുകയായിരുന്നു. രാഗിണിയാണ് കൃഷ്ണന്റെ ഭാര്യ. മക്കള്‍ : ജിഷ, രേഷ്മ, രഞ്ജിത്. മരുമക്കള്‍ : സുരേഷ്, സുനില്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha