ജനകീയ കലക്ടറുടെ പുതിയ സംരംഭം; കോഴിക്കോടിനെ അടുത്തറിയാന്‍ കോഴിപീഡിയയുമായി പ്രശാന്ത് നായര്‍

കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ ഇതിനകം തന്നെ ജനകീയനായ വ്യക്തിയാണ്. ജനോപകാരപ്രദമായ വിവിധ കാര്യങ്ങളിലൂടെ ശ്രദ്ധേയനായ ഓപ്പറേഷന്‍ സുലൈമാനി അടക്കം നിരവധി പരിപാടികള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയ ഒരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. കോഴിക്കോടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു എന്‍സൈക്ലോപീഡിയ ഒരുക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത്.
കോഴിക്കോടിനെക്കുറിച്ച് ജനങ്ങള്‍ക്കറിയുന്ന കാര്യങ്ങളും പുതിയ കാര്യങ്ങളും പങ്കുവെക്കുന്നതിനുള്ള ഈ പദ്ധതിക്കു \'കോഴിപീഡിയ\' എന്നാണു പേരിട്ടിരിക്കുന്നത്. ഓപ്പറേഷന്‍ സുലൈമാനിയും, സവാരിഗിരിയും ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ബുദ്ധികേന്ദ്രമായ പ്രശാന്ത് പതിവുപോലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനാണ് \'കോഴിപീഡിയ\' ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംസാരിക്കാം എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോടിനെ പറ്റി നമുക്കറിയുന്ന കാര്യങ്ങളും നമ്മള്‍ കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാന്‍ ഒരു വേദി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ആവുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി ഭംഗിയാവും. നാം ശേഖരിക്കുന്ന വിവരങ്ങള്‍ കൊണ്ടുള്ള ഉപയോഗങ്ങള്‍ അനവധി ആയിരിക്കും. വികസന പദ്ധതികളുടെ ആസൂത്രണം മുതല്‍ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും. വിശദമായി അടുത്ത ദിവസം സംസാരിക്കാം. വെബ് സൈറ്റ് നോക്കാന്‍ മറക്കണ്ട.\' എന്നും പോസ്റ്റില്‍ കലക്ടര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha