20 അടി താഴ്ചയുള്ള കിണറ്റിൽ എന്നും വറ്റാത്ത നീരുറവ! ഒരു കിണറും 23 മോട്ടറുകളും; ജാലം നൽകുന്നത് 50ൽപരം വീടുകൾക്ക്, ലക്ട്രിക്കൽ വ്യാപാരിയായ ഇസ്മയിൽ ഹമീദ് റാവുത്തറുടെ കടയ്ക്കു സമീപത്തെ കിണർ ഏവരുടെയും താങ്ങാണ്

മനുഷ്യരെ മനസറിഞ്ഞ് സഹായിക്കുന്നവർ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്. എന്നാൽ ഇവിടെ ഒരു കിണറും 23 മോട്ടറുകളും ഇതിലൂടെ 50ൽപരം വീടുകൾക്ക് ജല സമൃദ്ധിയും നൽകുന്ന ഒരു സ്ഥലമുണ്ട്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിനുള്ളിലെ ഇലക്ട്രിക്കൽ വ്യാപാരിയായ ഇസ്മയിൽ ഹമീദ് റാവുത്തറുടെ കടയ്ക്കു സമീപത്തെ കിണറാണ് ഇത്രയും വീട്ടുകാർക്ക് ശുദ്ധജലം നൽകുന്നത്. 2003ൽ കട ആരംഭിക്കുമ്പോൾ തന്നെ മൂന്ന് പേർ മാത്രമായിരുന്നു ഇവിടെ നിന്ന് ജലം ശേഖരിച്ചിരുന്നത്. ഇപ്പോൾ എണ്ണം 50ൽ അധികം വീട്ടുകാരായിട്ടുണ്ട്. എന്നാൽ ഇതിൽ ചിലർ സ്വന്തമായാണ് മോട്ടർ സ്ഥപിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഒരു മോട്ടർ സ്ഥാപിച്ച് രണ്ടോ മൂന്നോ വീടുകൾക്കായി വെള്ളമെടുക്കുന്നവരുമുണ്ട്. മോട്ടർ സ്ഥാപിക്കുന്നവർ തന്നെയാണ് ഇവിടെ വൈദ്യുതി ചാർജും നൽകുന്നത്. ഇതിനായി ഒരോരുത്തർക്കും വൈദ്യുതി മീറ്ററും ഘടിപ്പിച്ചിട്ടുമുണ്ട്. 20 അടി താഴ്ചയുള്ള ഈ കിണറ്റിൽ എന്നും വറ്റാത്ത നീരുറവയാണ്. 2 കിലോമീറ്റർ ദൂരത്തിൽ വരെയാണ് കുഴലുകളിലൂടെ ജലം കൊണ്ടുപോകുന്നത്. ജലം ദൈവത്തിന്റെ വരദാനമായതിനാൽ തന്നെ ആവശ്യക്കാർക്ക് സൗജന്യമായി നൽകണമെന്നാണ് ഉഴത്തിൽവീട്ടിൽ ഇസ്മായിൽ എച്ച്.റാവുത്തർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























