എറണാകുളത്തെ കാലടിയിലെ അരിമില്ലില്‍ നിന്ന് 4 മാസം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

എറണാകുളം കാലടിയില്‍ അരിമില്ലിലെ യന്ത്രത്തിനുളളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുളള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാണാതായ തൊഴിലാളിയുടെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്.കാലടി തെക്കേക്കരയിലുളള അരിമില്ലിലാണ് സംഭവം. നെല്ല് പുഴുങ്ങുന്ന യന്ത്രം വൃത്തിയാക്കുന്നതിനായി തൊഴിലാളികള്‍ ഇറങ്ങിയപ്പോഴാണ് മൃതദേഹാവിശ്ടങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു.
ഇവര്‍ നടത്തിയ പരിശോധനയിലാണ് മാസങ്ങള്‍ പഴക്കമുളള മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത് . അരി മില്ലില്‍ ജോലി ചെയ്തിരുന്ന ഒറീസ സ്വദേശിയായ തൊഴിലാളിയെ നാലുമാസം മുമ്പ് കാണാതായിരുന്നു .ഇയാളുടെ മൃതദേഹവിശിഷ്ടമാണെന്നാണ് പ്രാഥമിക സംശയം. ഇയാള്‍ ആരോടും പറയാതെ ജമ്മനാട്ടിലേക്ക് പോയെന്നായിരുന്നു സംശയിച്ചിരുന്നത്.
ഇയാള്‍ നെല്ലുപുഴുങ്ങുന്ന യന്ത്രത്തിനുളളില്‍ അറിയാതെ വീണതാണോ, അതോ കൊലപാതകമാണോ എന്നീ സാധ്യതകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ ഒറീസ സ്വദേശിയുടേത് തന്നെയാണോ കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകളും വേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha